UPDATES

സിനിമാ വാര്‍ത്തകള്‍

നായികമാർ വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ്; നമിത പ്രമോദ്

‘സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോൾ നമ്മൾ ചിരിച്ചിരിക്കും. അതിനർത്ഥം നമ്മൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയായ നായികയാണ് നമിത പ്രമോദ്. ഒട്ടേറെ തവണ ട്രോളർമാരുടെ ട്രോളുകൾക്ക് ഇരയായിട്ടുള്ള താരം കൂടിയാണ് നമിത. ഇത്തരം ട്രോളുകളെ കുറിച്ച് താരം പ്രതികരിക്കുകയാണ്. വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്നും തരാം പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘അവരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവർ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കിൽ വനിത ആർട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ ട്രോൾ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോൾ നമ്മൾ ചിരിച്ചിരിക്കും. അതിനർത്ഥം നമ്മൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’

‘ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്നമല്ല. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. ‌കുട്ടികൾക്കായി അവബോധ ക്ലാസുകൾ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെ ആയിരിക്കണം. സിനിമക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാൽ പൊതുവായ സ്ഥലങ്ങളിൽ വച്ച് ഞങ്ങൾക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോൾ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതിൽ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്’- നമിത പറയുന്നു.

ബിബിന്‍ ജോര്‍ജിനെ നായകനാക്കി ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളി എന്ന ചിത്രമാണ് നമിതയുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം ഒരു കോമഡി എന്റർടൈനറാണ്. ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേർന്നാണ് നിർമിക്കുന്നത്.

‘ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും’, ഈ ഡയലോഗ് ഇന്ന് മലയാള സിനിമയില്‍ ചേരുക ഒറ്റ നടനേയുള്ളൂ- ജോജു ജോർജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍