UPDATES

സിനിമാ വാര്‍ത്തകള്‍

ഇരട്ട വേഷത്തിൽ നയൻതാര; പുതിയ ലുക്കും ഗാനവും ഹിറ്റ്

ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്

‘ഐറ’ യിലെ നയന്‍സിന്‍റെ പുതിയ മേയ്ക്ക് ഓവര്‍ ചര്‍ച്ചയാകുന്നു.വ്യത്യസ്ത ഗെറ്റപ്പിലാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. ഈ വര്‍ഷം നയന്‍ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയിലാണ് നയന്‍സിന്‍റെ പുതിയ ലുക്ക് പുറത്ത്‌ വിട്ടത്. ഐറിയിലെ ഗാനം അതിമനോഹരം എന്നാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചത്. ഗാനം പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ നയൻസിന്റെ പുതിയ ലുക്ക് സമൂഹ മദയാമങ്ങളിൽ ചർച്ചയായി. ചിത്രത്തിൽ ഇരട്ട വേഷത്തിൽ ആണ് നയൻ താര എത്തുന്നത് .

ഈ വർഷം നയൻ താരയുടെ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഐറ. സർജുൻ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്മി, മാ തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സർജുൻ. പിന്നീട് അദ്ദേഹം ‘എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു.

നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍