UPDATES

സിനിമ

രാജീവേട്ടന്‍ വിളിച്ചു പറഞ്ഞു, ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങ് പോരെന്ന്: നിമിഷ സജയന്‍/ അഭിമുഖം

ഐശ്വര്യയുടേയും നന്ദുവിന്റെയുമൊക്കെ പ്രണയം കാണുമ്പോഴാണ് ശരിക്കും പ്രേമിക്കാന്‍ തോന്നുന്നത്

Avatar

വീണ

ആദ്യമായി അഭിനയിച്ച തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയ്ക്ക് പിന്നാലെ ഈടയിലെ ഐശ്വര്യയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയതിന്റെ സന്തോഷത്തിലാണ് നിമിഷ സജയന്‍. ഈടയിലെ കഥാപാത്രത്തെ കുറിച്ചും മറ്റു വിശേഷങ്ങളും നിമിഷ അഴിമുഖത്തോട് പങ്കുവയ്ക്കുന്നു.

എങ്ങനെയുണ്ട് ഈടയുടെ പ്രതികരണം… ഹാപ്പിയാണോ?
ശരിക്കും സന്തോഷമുണ്ട്. ആദ്യ രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതില്‍. പക്ഷെ ശരിക്കും ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ അജിത്തേട്ടനാണ് (സംവിധായകന്‍ ബി അജിത്ത് കുമാര്‍). ആദ്യ ചിത്രത്തില്‍ അത് ദിലീഷേട്ടന് അവകാശപ്പെട്ടതായിരുന്നു. ഞാന്‍ director depended ആണ്. കാരണം അവര്‍ക്കാണ് ആ കഥാപാത്രത്തെ നന്നായി അറിയുക. അതുകൊണ്ട് എപ്പോഴും സംവിധായകന് എന്താണ് വേണ്ടത് എന്ന് നോക്കിയിട്ടാണ് ചെയ്യാറുളളത്.

ഈടയിലെ ഐശ്വര്യയെ കുറിച്ച്
നിലപാടുള്ള പെണ്‍കുട്ടിയാണ് ഐശ്വര്യ. എന്തും തുറന്നു പറയുന്ന പെണ്ണാണ്… നന്ദുവിനോടുള്ള ഇഷ്ടം പോലും ഐശ്വര്യയാണ് പറയുന്നത്. കുടുംബത്തിന് പാര്‍ട്ടി അനുഭാവം ഉണ്ടെങ്കിലും ഐശ്വര്യക്ക് പൊളിറ്റിക്‌സ് ഇല്ല… ഐശ്വര്യക്ക് ഒരുപാട് ഇഷ്ടമാണ് നന്ദുവിനെ… ഒരു തരം നിസ്വാര്‍ത്ഥ തീവ്ര പ്രണയം… നമ്മള്‍ കാണുന്ന പഴയ കാല പ്രണയം ഒക്കെ പോലെ.

എന്താണ് പഴയകാല പ്രണയവും മോഡേണ്‍ പ്രണയവും?
ഇപ്പോഴത്തെ പ്രണയത്തിന് മുമ്പ് ഉണ്ടായിരുന്ന പോലുള്ള വൈബ് ഇല്ല. കറങ്ങാനും സമയം പോക്കിനും മാത്രമുളള പ്രണയമാണ്. പക്ഷെ ഐശ്വര്യക്ക് നന്ദുവിനോടുള്ള പ്രണയം അങ്ങനെയല്ല. നീ എന്നെ കല്യാണം കഴിച്ചില്ലെങ്കിലും നന്നായി ജീവിച്ചാല്‍ മതിയെന്ന് ഐശ്വര്യ പറയുന്നുണ്ട്. ഐശ്വര്യയുടേയും നന്ദുവിന്റെയുമൊക്കെ പ്രണയം കാണുമ്പോഴാണ് ശരിക്കും പ്രേമിക്കാന്‍ തോന്നുന്നത്.

"</p

മലയാള സിനിമയില്‍ ഇപ്പോള്‍ തീവ്ര പ്രണയങ്ങള്‍ പ്രേമേയങ്ങളാകുന്ന ചിത്രങ്ങള്‍ വരുന്നുണ്ട്, അന്നയും റസൂലും, മായാനദി.. അങ്ങനെ…
മലയാള സിനിമയില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട് . ഇഷ്ടപ്പെട്ടിലെങ്കില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ മുഖത്ത് നോക്കി പറയും. ഇഷ്ടപ്പെട്ടാല്‍ അവര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കും. അതുകൊണ്ട് തന്നെ മാറ്റം അനിവാര്യമാണ് എന്ന ഘട്ടത്തില്‍ സ്വയം നവീകരിക്കപ്പെടുകയാണ് സിനിമ.

സംവിധായകന്‍ എങ്ങനെയാണ് നിമിഷയില്‍ ഐശ്വര്യയെ കണ്ടെത്തുന്നത്
ഈ സിനിമയിലെ കാസ്റ്റിംഗ് അടിപൊളിയായിരുന്നു… തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഷൂട്ട് കഴിഞ്ഞ് ഞാന്‍ മുംബൈയില്‍ ആയിരുന്നു. ഒരു ദിവസം കിടന്നുറങ്ങുമ്പോള്‍ രാജീവേട്ടന്റെ കോള്‍ (സംവിധായകന്‍ രാജീവ് രവി, തൊണ്ടി മുതലും ദൃക്‌സാക്ഷിയും ക്യാമറ രാജീവ് രവി ആയിരുന്നു) നിമിഷ ബാഗ് പായ്ക്ക് ചെയ്ത് ഇങ്ങ് പോരെന്ന്… വേറെ ഒന്നും ചോദിച്ചില്ല, എനിക്ക് രാജീവേട്ടനെ വിശ്വാസമാണ്, എനിക്ക് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലുമാവും എന്ന്. അതുകൊണ്ട് സിനിമയെ പറ്റിയോ കഥാപാത്രത്തെ പറ്റിയോ ഒന്നും ചോദിച്ചില്ല… പിന്നെ വേറെ ഒരു കാര്യം, തൊണ്ടി മുതലിന്റെ ഷൂട്ടിങ്ങ് സമയത്താണ് ഈടയ്ക്ക് വേണ്ടി പുതുമുഖങ്ങളെ തേടിക്കൊണ്ട് പരസ്യം വരുന്നത്. ആ പരസ്യം ഞാനും ഷെയര്‍ ചെയ്തിരുന്നു. എന്റെ ഫേസ്ബുക്കില്‍. പക്ഷെ അപ്പോഴൊന്നും കരുതിയില്ല ആ കഥാപാത്രം എന്നിലേക്ക് എത്തുമെന്ന്.

"</p

പോത്തേട്ടന്‍ ബ്രില്ല്യന്‍സ് നിമിഷയാണ് എന്ന കമന്റിനെ കുറിച്ച്
കരഞ്ഞിട്ടുണ്ട് അത് കണ്ടിട്ട്. ഇപ്പോഴും അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടം വരും. അഭിമാനമോ അനുഗ്രഹമോ ഒക്കെയാണ്… ചെറുപ്പം മുതല്‍ നടിയാകണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ല.

കഥാപാത്രം ആകുമ്പോള്‍ നേരിടുന്ന വെല്ലുവിളി
എനിക്ക് ഞാന്‍ അല്ലാതെ തോന്നണം.

പുതിയ പ്രോജക്ട്‌സ്
ഒരു കുപ്രസിദ്ധ പയ്യന്‍, മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്, ടോവിനോയാണ് നായകന്‍. അതിന് ശേഷം ചാക്കോച്ചന്‍ നായകനാകുന്ന സൗ സദാനാന്ദന്റെ ചിത്രം.

മുറിവുകളിലൂടെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഈട

‘ഈട’; കണ്ണൂരിന്റെ മണ്ണില്‍ എല്ലുരുക്കുന്ന പ്രണയം, പിന്നെ രാഷ്ട്രീയവും

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍