UPDATES

സിനിമാ വാര്‍ത്തകള്‍

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിൽ നിത്യ മേനോൻ

300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ,രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ബാഹുബലിക്ക് ശേഷം രാജ മൗലി ഒരുക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍ ‘. 300 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ,രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടി നിത്യ മേനോനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമക്കായി നിത്യ മേനോൻ കരാർ ഒപ്പിട്ടു എന്നാണ് റിപോർട്ടുകൾ.

സിനിമയിൽ ഈ കാലത്ത് നടക്കുന്ന സംഭവകഥയിൽ സഹോദരന്മാരായാണ് രാം ചരണും ജൂനിയര്‍ എൻടിആറും എത്തുന്നതെന്നും തുടര്‍ന്ന് കഥാപരിസരം വിപ്ലവകഥാ പരിസരത്തിലേക്ക് മാറുമ്പോൾ ഇരുവരും യഥാക്രമം വിപ്ലവകാരികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ പരിവേഷത്തിലാണ് ചിത്രത്തിലെത്തുക എന്നുമാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

കോമരം ഭീമും അല്ലൂരി സീതാരാമരാജുവും സങ്കൽപ കഥാപാത്രങ്ങളാണ്. വിപ്ലവകാരികളായ സ്വാതന്ത്ര്യസമര പോരാളികളായാണ് ഇരുവരും സ്ക്രീനിലെത്തുക എന്നും അറിയുന്നു. 1920കളിൽ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്യസമര സേനാനികളാണ് അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ജീവിത കഥ സാങ്കൽപികമായി എഴുതിയാണ് ചിത്രം ഒരുക്കുന്നത്. കാരണം ആ കാലയളവിൽ ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. രാജമൗലി വ്യക്തമാക്കിയതാണ് ഇക്കാര്യം. വിദേശഭാഷാ ചിത്രമായ മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്നാണ് ഈ ചിത്രത്തിന്പ്ര ചോദനമുൾക്കൊണ്ടിരിക്കുന്നതെന്ന് രാജമൗലി നേരത്തെ പറഞ്ഞിരുന്നു.

അച്ഛൻ വിജയേന്ദ്രപ്രസാദിൻ്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ അതിപ്രധാന കഥാപാത്രങ്ങളാകുന്നു. ‘ആര്‍ആര്‍ആര്‍’ എന്നത് ചിത്രത്തിന്റെ താല്‍ക്കാലിക പേര് മാത്രമാണ്, ജൂനിയര്‍ എന്‍.ടി.ആര്‍ ,രാംചരന്‍ എന്നീ സൂപ്പര്‍ താരങ്ങളുടെയും രാജമൗലി യുടെയും പേരിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ‘ആര്‍ആര്‍ആര്‍ ‘എന്ന് പേര് നല്‍കിയിരിക്കുന്നത് .

ഡിവിവി എൻ്റര്‍ടെയിന്‍മെൻ്റ്സിൻ്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 ജൂലൈ 30 ന് ചിത്രം തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍