UPDATES

സിനിമ

എന്നെക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പത്മപ്രിയ

നടിമാര്‍ക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ തരാത്തിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്

സിനിമയില്‍ സ്ത്രീകള്‍ പലവിധ പ്രശ്‌നങ്ങളാണ് നേരിടുന്നതെന്നു നടി പത്മപ്രിയ. ഗൃഹലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തിലാണു പത്മപ്രിയ തന്റെ നിലപാടുകളും അനുഭവങ്ങളും വ്യക്തമാക്കുന്നത്. ഒരു സിനിമ സെറ്റെന്നാല്‍ വളരെ കുറിച്ച് സ്ത്രീകള്‍ മാത്രമുണ്ടാകുന്ന ഇടമായിരിക്കുമെന്നും പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ ശാരീരകപ്രശ്‌നങ്ങള്‍പോലും പങ്കുവയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്നും പത്മപ്രിയ പറയുന്നു. ഏതു സെറ്റിലായാലും വളരെ കുറച്ച് സ്ത്രീകളെ ഉണ്ടാകൂ. അതാണ് കഷ്ടം. ചില കാര്യങ്ങള്‍ക്ക് നമുക്ക് അവര്‍ തന്നെ വേണം. ഉദാഹരണത്തിനു പിരീഡ്‌സ് ആണെന്നിരിക്കട്ടെ, സിനിമയില്‍ ഒരു സ്ത്രീയോടെ എനിക്കത് പറയാനാവൂ. അല്ലാതെ എന്നെക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? പത്മപ്രിയയുടെ വാക്കുകള്‍.

ഒരു നടിക്ക് സിനിമയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിക്കാന്‍ കൊടുക്കാത്തതിനു പിന്നിലെ കാരണങ്ങളിലേക്കു പത്മപ്രിയ കടക്കുന്നുണ്ട്. എന്താണ് ചിത്രീകരിക്കാന്‍ പോകുന്നതെന്ന് ഒരു നടിക്ക് മനസിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ് സിനിമയിലുള്ളതെന്ന് അവര്‍ പറയുന്നു. സെറ്റില്‍ മുലക്കച്ചപോലുള്ള വസ്ത്രം, അതിനടിയില്‍ മറ്റൊരു വസ്ത്രമില്ലാതെ അണിയാന്‍ പറയുമ്പോഴോ? എന്റെ ശരീരമാണത്. അതിന് ഒരു ബഹുമാനം കിട്ടണം. സ്‌ക്രിപ്റ്റ് ശരിക്കും കാണിക്കാത്തത് അതുകൊണ്ടാണല്ലോ. കാണിച്ചാല്‍ പറയേണ്ടി വരുമല്ലോ നിങ്ങളെ ശരീരം കാണിക്കാനാണ് എടുക്കുന്നതെന്ന്! പത്മപ്രിയ പ്രതികരിക്കുന്നു.

സിനിമയില്‍ കാസ്റ്റിംഗ് കൗ്ച്ചിംഗ് ഉണ്ടെന്നും അതു പലരൂപത്തിലാണ് നടക്കുന്നതെന്നും പത്മപ്രിയ ഗൃഹലക്ഷ്മിയോട് പറയുന്നു. കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നതു മാത്രമല്ല, സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതും കാസ്റ്റിംഗ് കൗച്ചാണെന്നു പത്മപ്രിയ സമര്‍ത്ഥിക്കുന്നു. പുതിയ നടിമാര്‍ക്കു മാത്രമല്ല, പേരും പ്രശസ്തിയുമായി കഴിഞ്ഞവര്‍ക്കും പലതരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്‌നങ്ങള്‍ അത്തരക്കാര്‍ക്കാണു കൂടുതലെന്നും നടി പറയുന്നു. കാരണം, പേരെടുത്തവര്‍ക്ക് സിനിമയില്‍ നിന്നേ പറ്റൂ എന്നതാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കിടക്ക പങ്കിടാന്‍ തയ്യാറാകുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അതുകൊണ്ട് വിജയിക്കുമെന്ന് എന്നും പത്മപ്രിയ ചോദിക്കുന്നു.

തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മപ്രിയ പറയുന്നു. അഭിനയിക്കും അതല്ലാതെ വേറൊന്നും എന്റെ അടുത്ത് നിന്നു കിട്ടില്ല. അതും അവര്‍ക്കറിയാം; പത്മപ്രിയയുടെ വാക്കുകള്‍. നടിമാര്‍ സ്‌ക്രിപ്റ്റ് കാണാത്തതുകൊണ്ടാണ് പലപ്പോഴും മോശം കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരുന്നതെന്നും പത്മപ്രിയ പറയുന്നു.

വിയോജിപ്പുകളുള്ള വേഷങ്ങള്‍ വേണ്ടെന്നു വയക്കും. പക്ഷേ സ്‌ക്രിപ്റ്റ് കാണാതെ അതെങ്ങനെ മനസിലാക്കുമെന്നും അവര്‍ ചോദിക്കുന്നു. തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ? ഉറപ്പില്ല. ഇതും കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കുന്നു. പുലിമുരുകനില്‍ കമലാനി മുഖര്‍ജി അവതരിപ്പി്ച്ച വേഷം ഇത്തരത്തില്‍ തനിക്ക് വിയോജിപ്പുള്ള ഒന്നായിരുന്നുവെന്നും പത്മപ്രിയ പറയുന്നുണ്ട്. പുലിമുരുകന്‍ എനിക്ക് ഇഷ്ടമാണ്. ആദ്യത്തെ ദിവസം ആദ്യത്തെ ഷോ ഞാനും ഭര്‍ത്താവും കൂടി പോയി കണ്ടു. കൈയടിച്ചു, ആര്‍ത്തു വിളിച്ചു. അങ്ങനെ ഗ്രാഫിക്‌സില്‍ പുലിയെയൊക്കെ കൊല്ലാന്‍ എനിക്കും ഇഷ്ടമാണ്. പക്ഷേ അതിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍. എന്തൊരു ടിപ്പിക്കല്‍ ഭാര്യ! എല്ലാ ഭാര്യമാരും ഇങ്ങനെയാണോ? ഡയറക്ടര്‍ വൈശാഖിനോട് എനിക്കത് ചോദിച്ചാല്‍ കൊള്ളാമെന്നുണ്ട്; പത്മപ്രിയ തന്റെ നിലപാട് വ്യക്തമാക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍