UPDATES

സിനിമാ വാര്‍ത്തകള്‍

‘മമ്മുട്ടി നായകനായ കസബ തന്നെ നിരാശപ്പെടുത്തി’ മമ്മുട്ടിക്കെതിരെ രൂക്ഷവിമര്‍ശവുമായി നടി പാര്‍വ്വതി

മമ്മുട്ടി നായകനായ കസബ എന്ന ചിത്രം തന്നെ നിരാശപ്പെടുത്തിയെന്നും അതിലെ ഒരു സീനില്‍ സ്ത്രീകളോട് അദ്ദേഹം അപകീര്‍ത്തികരമായ ഡയലോഗുകള്‍ നടത്തിയെന്നുമായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി മമ്മുട്ടിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം

മമ്മുട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തില്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് തന്നെ നിരാശപ്പെടുത്തിയെന്ന് നടി പാര്‍വ്വതി. ഒരുപാട് അതുല്ല്യ സിനിമകളില്‍ തന്റെ പ്രതിഭ പ്രകടിപ്പിച്ച മഹാനടനില്‍ നിന്നും ഇത്തരം സ്വഭാവം പ്രതീക്ഷിച്ചില്ലെന്നും പാര്‍വ്വതി പറഞ്ഞു. 22ാമത് രാജ്യാന്തര ചലചിത്രോത്സവത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ വെച്ചാണ് പാര്‍വ്വതിയുടെ വിമര്‍ശനം. ആദ്യം മമ്മുട്ടിയുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും പിന്നീട് നടിയും സംവിധായകയുമായ ഗീതുമോഹന്‍ദാസിന്റെ പ്രേരണയില്‍ മമ്മുട്ടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.

സനല്‍ കുമാറിനെതിരെ ആഷിക് അബു; ‘നിങ്ങളുടെ രാഷ്ട്രീയ സത്യസന്ധതയുടെ ലിസ്റ്റില്‍ നിന്നും എന്നെ ഒഴിവാക്കണം’

മമ്മുട്ടി നായകനായ കസബ എന്ന ചിത്രം തന്നെ നിരാശപ്പെടുത്തിയെന്നും അതിലെ ഒരു സീനില്‍ സ്ത്രീകളോട് അദ്ദേഹം അപകീര്‍ത്തികരമായ ഡയലോഗുകള്‍ നടത്തിയെന്നുമായിരുന്നു ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി മമ്മുട്ടിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവല്‍ക്കരിക്കുന്നുണ്ടോ ഇല്ലയ്യോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍