തന്റെ ഇന്‍സ്റ്റഗ്രാമിലാണ് പായല്‍ സഹോദരെ കുറിച്ച് എഴുതിയിരിക്കുന്നത്
ആര് എക്സ് 100 എന്ന തെലുഗ് സിനിമയിലെ നായികയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് പായല്‍ രജ്പുത്. പഞ്ചാബി സിനിമകളില്‍ അഭിനയിച്ചു വന്നിരുന്ന പായല്‍ ആര്‍എക് 100 ന്റെ വിജയത്തോടെ തെന്നിന്ത്യയില്‍ ശ്രദ്ധേയായി. തെലുഗിനു പിന്നാലെ തമിഴിലും അവസരങ്ങള്‍ തേടി വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പായലിന്റെ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പ് കണ്ടതോടെയാണ് നടിയുടെ ആരാധകര്‍ക്ക് ഒരു സത്യം മനസിലായത്. ജീവിതത്തിലെ വലിയൊരു വേദന പേറുന്നുണ്ട് പായലെന്ന്.
കാണാതായ തന്റെ സഹോദരനെ കുറിച്ചായിരുന്നു പായലിന്റെ കുറിപ്പ്. സഹോദരന്റെ ജന്മദിനത്തിലാണ് ഈ കുറിപ്പ് വന്നതും. മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് പായലിന്റെ സഹോദരന് ധ്രുവ് രജ്പുതിനെ മുംബൈയില്‍ നിന്നും കാണാതാവുന്നത്. പലവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ തന്റെ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പായല്‍ പറയുന്നത്. താന്‍ സഹോദരന്റെ ചിത്രവും വിവരങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ടെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണമെന്നും പായല്‍ ഈ കുറിപ്പില്‍ പറയുന്നുണ്ട്.
വളരെ വൈകാരികമായാണ് പായല്‍ സഹോദരനെ കുറിച്ച് എഴുതിയിരിക്കുന്നത്. 27 മാര്‍ച്ച് 2016, മുംബൈ വൈകുന്നേരം ഏഴു മണി. മൂന്നു വര്‍ഷമായിരിക്കുന്നു നീ ഞങ്ങളെ വിട്ടുപോയിട്ട്. ഒരു ദിവസം പോലും നിന്നെയോര്‍ക്കാതെ കടന്നു പോയിട്ടില്ല. നിന്നെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയോടെയല്ലാതെയും ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ഇന്നു നിന്റെ പിറന്നാള്‍ ആണ്. ജന്മദിനാശംസകള് സഹോദരാ. ദൈവം നിനക്ക് ആയുരാരോഗ്യങ്ങള്‍ തരട്ടെ. അമ്മയും അച്ഛനും നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അവരിരുവരും നിന്നെ കാണാതെ ഏറെ വിഷമിക്കുന്നുണ്ട്. അവര്‍ നിശബ്ദരായി കരയുകയാണ്. നീ ഇല്ലാതെ അവര്‍ ഓരോദിവസവും മരിച്ചുജീവിക്കുകയാണ്. ഈ എഴുതുന്നത് നീ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീ എവിടെയെങ്കിലും അകപ്പെട്ടിരിക്കുകയാണെങ്കില്‍ ഒരു തവണയെങ്കിലും ഒന്നു ഫോണ്‍ ചെയ്യാന്‍ ശ്രമിക്കൂ. ഞങ്ങളെല്ലാവരും നിനക്കു വേണ്ടി കാത്തിരിക്കുകയാണ്.
ഈ കുറിപ്പില്‍ തന്നെയാണ് സഹോദരനെ കണ്ടെത്താന്‍ സഹായിക്കണമെന്നും പായല്‍ അഭ്യര്‍ത്ഥിക്കുന്നത്. മുംബൈ പൊലീസ് സ്റ്റേഷനില്‍ പലതവണ പരാതി നല്‍കിയെന്നും ഒന്നും സംഭവിച്ചില്ലെന്നും നടി പറയുന്നു. താന്‍ ഇവിടെസഹോദരന്റെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കുകയാണെന്നും ആരെങ്കിലും കാണുകയോ വിവരങ്ങള്‍ എന്തെങ്കിലും അറിയുകയോ ചെയ്താല്‍ തങ്ങളെ അറിയക്കണമെയേന്നും പായല്‍ അഭ്യര്‍ത്ഥിക്കുന്നു.