UPDATES

സിനിമാ വാര്‍ത്തകള്‍

വിജയമോ തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടെയാണ് ഡബ്ല്യൂസിസി തുടങ്ങിയത്; രമ്യ നമ്പീശൻ

‘ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു’

ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി രമ്യ നമ്പീശൻ. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ വീണ്ടും സജീവമാകുന്നത്. മികച്ച ഒരു ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്തിൽ താൻ സംതൃപ്തയാന്നെന്നും മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം.

‘മലയാളത്തില്‍ ഈയിടെ ഇറങ്ങിയ ഒരുപാട് സിനിമകള്‍ വളരെ റിയലിസ്റ്റിക്കായിരുന്നു. അതിന്റെ ഭാഗമാണ് വൈറസും. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്തത് വൈറസിലാണ്. വളരെ ചിട്ടയോടെയാണ് ഞങ്ങള്‍ സിനിമ ചെയ്തത്. ഡബ്ല്യൂ.സി.സി രൂപീകരിച്ചത് ആരെയും ശത്രുക്കളാക്കാന്‍ അല്ല. ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയിരുന്നു. വളരെ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്ന് ഉദ്ദേശിച്ചാണ്. ഇപ്പോഴുള്ള പല കുട്ടികളും സിനിമയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് വളരെ സന്തോഷകരമായ കാര്യമാണ്. ഞങ്ങള്‍ കുറച്ച് പേര്‍ അതിന് വേണ്ടി അതിന് വേണ്ടിയുള്ള ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഹേമ കമ്മീഷന്‍ വന്നു. ഞങ്ങള്‍ക്ക് ചെറിയൊരു മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് തോന്നുന്നുണ്ട്. മലയാള സിനിമ മൊത്തത്തില്‍ വൃത്തികേടാണെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. എല്ലാവരെയും മനുഷ്യരായി കാണണം. വിജയമാണോ തോല്‍വിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയത്. ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞു. ഇനിയും മുന്നോട്ടു തന്നെ ‘- രമ്യ നമ്പീശൻ പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍