UPDATES

സിനിമാ വാര്‍ത്തകള്‍

ഈ ജോലി തന്നത് പുരുഷനല്ല, ദൈവമാണെന്നായിരുന്നു അവരുടെ മറുപടി; ഷക്കീലയെക്കുറിച്ച് റിച്ച ഛദ്ദ

‘ജീവിതത്തിൽ കഷ്ടത അനുഭവിച്ച നിമിഷങ്ങളിൽ എല്ലാവരും പൈസ മാത്രം അവർ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു’

നടി ഷക്കീലയുടെ ജീവിതകഥ പറയുന്ന ‘ഷക്കീല’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായ് വേഷമിടുന്നത്. ഭ്രഷ്ട് കല്‍പിച്ച നടിയെന്ന വിശേഷണമാണ് ഷക്കീലക്ക് സമൂഹം ചാർത്തി നൽകിയിരുന്നത് എന്ന് പറയുകയാണ് റിച്ച ഛദ്ദ. സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചുവെന്നും ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീലയെന്നും റിച്ച കൂട്ടി ചേർത്തു. മനോരമ ഓൺലൈനിനോട് ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം.

കുടുംബത്തെ മുഴുവൻ ഒറ്റയ്ക്ക് സഹായിച്ച അവർക്ക് പിന്നീട് എന്തു സംഭവിച്ചു. കുടുംബത്തിൽ നിന്നുണ്ടായ പിന്തുണ എങ്ങനെയായിരുന്നു. ആരായിരുന്നു അവൾക്ക് തുണയായിരുന്നത്. ആരെങ്കിലും അവരെ സഹായിച്ചോ? ജീവിതത്തിൽ കഷ്ടത അനുഭവിച്ച നിമിഷങ്ങളിൽ എല്ലാവരും പൈസ മാത്രം അവർ എടുത്ത് ഷക്കീലയെ ഉപേക്ഷിക്കുകയായിരുന്നു.

സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണന മാത്രമാണ് ആ നടിക്ക് ലഭിച്ചിരുന്നത്. ഭ്രഷ്ട് കല്‍പിച്ച നടിയെന്ന വിശേഷണമാണ് സമൂഹം ഷക്കീലയ്ക്ക് ചാർത്തി നൽകിയത്. അന്നത്തിനു വേണ്ടി മാത്രം തങ്ങൾക്ക് സഹായകമാകുന്ന ഒരാളായാണ് കുടുംബവും ഷക്കീലയെ കണ്ടത്. എന്നാല്‍ വ്യക്തി എന്ന നിലയിൽ അവരെ മനസ്സിലാക്കാനോ മാനസികമായി പിന്തുണയ്ക്കാനോ അവർക്ക് ആരുമില്ലായിരുന്നു. ഇതാണ് ഷക്കീലയുടെ കഥ – റിച്ച പറഞ്ഞു.

‘സിനിമയിലൂടെ അവരെ അടുത്തറിയാനും സംസാരിക്കാനും സാധിച്ചു. ആത്മീയമായ വ്യക്തിത്വത്തിനുടമ കൂടിയാണ് ഷക്കീല. തന്നെ വേദനിപ്പിച്ച ആളുകളുടെ പേരുകളും ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളും പറയാതിരിക്കുന്നത് പേടി കൊണ്ടാണോ എന്ന് ഞാൻ അവരോട് ചോദിച്ചു. തനിക്ക് ഈ ജോലി തന്നത് പുരുഷനല്ല ദൈവമാണെന്നായിരുന്നു അവരുടെ മറുപടി. ഷക്കീലയുടെ ഈ ധൈര്യം പ്രചോദനമാണ്. എങ്ങനെയാണ് അവർ ഇതുപോലെ മാറിയതെന്ന് എനിക്ക് അറിയില്ല.’–റിച്ച പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍