UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ ജാതിയന്വേഷിക്കുന്നവരോട് പറയാനുള്ളത്; വിവാദത്തില്‍ പ്രതികരണവുമായി നടി റിത്വിക

ആ ജാതിക്കാരിയായതുകൊണ്ടാണ് റിത്വികയ്ക്ക് വിജയിയാകാന്‍ കഴിഞ്ഞതെന്നും വിമര്‍ശനമുണ്ടായിരുന്നു

തന്റെ ജാതി തെരഞ്ഞു വരുന്നവരോട് ശക്തമായി പ്രതികരിച്ച് തമിഴ് സിനിമ അഭിനേത്രി റിത്വിക. കബാലി, മദ്രാസ്, പരദേശി, ഒരുനാള്‍കൂത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിത്വിക തമിഴ് ബിഗ് ബോസിന്റെ രണ്ടാം സീസണിലെ വിജയുമായിരുന്നു. എന്നാല്‍ റിത്വിക വിജയായതിനു കാരണം അവരുടെ ജാതിയാണന്ന വിമര്‍ശനവുമായി രംഗത്തു വന്നവരോടാണ് നടി ശക്തമായി പ്രതികരിച്ചത്. റിത്വികയുമായി ചേര്‍ത്ത് പല ജാതികളും ഓരോരുത്തരും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

തന്റെ ജാതി അന്വേഷിച്ചു നടക്കുന്നവരോട് ട്വിറ്ററിലൂടെയാണ് നടി പ്രതികരിച്ചത്. കുറയാളുകള്‍ റിത്വികയുടെ ജാതി ഏതാണെന്ന് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്. ബിഗ് ബോസിലെ വിജയി ആകാന്‍ കാരണം ഇന്ന ജാതിക്കാരിയായതുകൊണ്ടാണ് റിത്വികയ്ക്ക് കഴിഞ്ഞതെന്നും ചിലര്‍ പറയുന്നുണ്ട്. എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്, ഞാനൊരു ജാതിയിലും പെടുന്നില്ല എന്നാണ്. എന്റെ ജാതിയന്വേഷിച്ച് വരുന്ന നിങ്ങളുടെ ഈ വൃത്തികെട്ട ജാതി രാഷ്ട്രീയം കൊണ്ടുപോയി കുഴിച്ചുമൂടൂ’ എന്നായിരുന്നു റിത്വികയുടെ രൂക്ഷപ്രതികരണം.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍