UPDATES

സിനിമാ വാര്‍ത്തകള്‍

‘മോദി ഫാസിസ്റ്റ് ഭരണാധികാരി, പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകം’; നിലപാട് വ്യക്തമാക്കി നടി രോഹിണി

തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയല്ല വേണ്ടത്

നരേന്ദ്ര മോദിയെ പോലൊരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടി രോഹിണി.മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിണിയുടെ ഈ പ്രതികരണം.

‘മോദി വീണ്ടും മത്സരിക്കരുതെന്നാണ് അപേക്ഷ. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരിയല്ല വേണ്ടത്’.രോഹിണി വ്യക്തമാക്കി.

കൂടാതെ പ്രിയങ്കഗാന്ധി ഹൃദയംകവരാന്‍ പറ്റുന്ന സത്രീയാണ്. പക്ഷേ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമായാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളരുന്നതാണ് യഥാര്‍ഥ നേതാവെന്നും രോഹിണി പറയുന്നു.

‘തമിഴ്നാട്ടിലടക്കം നിലനില്‍ക്കുന്ന വോട്ടിന് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതി അവസാനിപ്പിക്കണം. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുണാനിധിയും ജയലളിതയും ഇല്ലാത്ത ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്നും ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്നതെന്നും പൊതുജനം തിരിച്ചറിയണമെന്നും
കമല്‍ഹാസന്‍റെ അഴിമതി വിരുദ്ധ രീതി നല്ലതാണ്. താരമാണെന്ന കാരണം കൊണ്ട് മാത്രം സ്വീകാര്യത കിട്ടില്ല. സിനിമയില്‍ കാട്ടുന്ന ആത്മാര്‍ത്ഥത രാഷ്ട്രീയത്തിലും കാട്ടിയാല്‍ വിജയിക്കാനാകും’-രോഹിണി പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍