UPDATES

സിനിമാ വാര്‍ത്തകള്‍

‘ആരെയും ഭാവ ഗായകനാക്കും’; വര്‍ഷങ്ങള്‍ക്കുശേഷം സലീമ മലയാളത്തിലേക്ക്

”എന്നെ കണ്ടപ്പോള്‍തന്നെ ചിലര്‍ ‘ആരെയും ഭാവ ഗായകനാക്കും’ എന്ന ഗാനം പാടി.

മലയാളികളുടെ ഇഷ്ട നടി സലീമ വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. നഖക്ഷതങ്ങള്‍, ആരണ്യകം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകർക്ക് പ്രിയങ്കരിയായ സലീമ ‘അഭയാര്‍ഥികള്‍’ എന്ന ചിത്രത്തിലൂടയാണ് തിരിച്ചുവരുന്നത്.

”എന്നെ കണ്ടപ്പോള്‍തന്നെ ചിലര്‍ ‘ആരെയും ഭാവ ഗായകനാക്കും’ എന്ന ഗാനം പാടി. ഇതില്‍പ്പരം സന്തോഷം എനിക്കില്ല. ഇതെല്ലാം കേള്‍ക്കാനാണ് ഞാന്‍ വീണ്ടും വന്നത്. മലയാളികളുടെ സ്‌നേഹം എന്നെ വീര്‍പ്പുമുട്ടിക്കുന്നു.” എന്ന് സലീമ സന്തോഷത്തോടെ പറയുന്നു.

ഷീ മീഡിയാസിന്റെ ബാനറില്‍, സുജ കെ.എസ്. നിര്‍മിക്കുന്ന ഈ ചിത്രം ഷാന്‍ കീച്ചേരി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ചിത്രീകരണം വടകരയില്‍ ആരംഭിച്ചു.

കേരളാ ബ്ലാസ്റ്റേഴ്സ് തീം സോംങ്, ബിനാലെ എമര്‍ജിങ് സോങ് എന്നിവയിലൂടെ ശ്രദ്ധേയനായ യുവ സംഗീതസംവിധായകന്‍ ശരത് മോഹന്‍ അഭിനയരംഗത്തെത്തുന്ന ചിത്രമാണിത്.

ശരത്താണ് പ്രധാന കഥാപാത്രമായ സലാവുദ്ദീനെ അവതരിപ്പിക്കുന്നത്. ക്യാമറ- ഷെട്ടിമണി,എഡിറ്റര്‍- അരുണ്‍ രാഘവ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍