UPDATES

സിനിമാ വാര്‍ത്തകള്‍

‘കുറേയേറെ നല്ല ഓഫറുകൾ വരുന്നുണ്ട്,നിർഭാഗ്യവശാൽ പലതും ചെയ്യാൻ കഴിയുന്നില്ല’; ശോഭന പറയുന്നു

‘കുറേയേറെ നല്ല ഓഫറുകൾ വരുന്നുണ്ട്,നിർഭാഗ്യവശാൽ പലതും ചെയ്യാൻ കഴിയുന്നില്ല’; ശോഭന പറയുന്നു

മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാന്‍ പറ്റുന്ന നായികമാരില്‍ ഒരാളാണ് ശോഭന. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കിയ താരം ഇപ്പോൾ സിനിമ മേഖലയിൽ സജീവമല്ല. എന്നാൽ നൃത്ത മേഖലയിലാണ് താരം വളരെ സജീവമാണ്. നിരവധി സിനിമകൾ മലയാളത്തിൽ നിന്നും തന്നെ തേടിയെത്തുന്നുവെന്നു പറയുകയാണ് ശോഭന ഏറെ കാലമായി ശോഭന എന്തുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ച് വരാതിരുന്നത് എന്നതിനുള്ള മറുപടിയും താരം നൽകുകയാണ്. ഖലീജ് ടൈംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“കുറേയേറെ ഓഫറുകൾ വരുന്നുണ്ട്, അതിലേറെയും നല്ല കഥാപാത്രങ്ങളുമാണ്. പക്ഷേ നിർഭാഗ്യവശാൽ പലതും ചെയ്യാൻ കഴിയുന്നില്ല. സിനിമയുടെ ഷെഡ്യൂൾ വേറെ രീതിയിലാണ്, എന്റെ ഡാൻസ് പ്രോഗ്രാമുകളുടെ ഡേറ്റുകളുമായി അവ മാച്ച് ചെയ്യുന്നില്ല. ആറു മാസം മുൻപെയും ഒരു വർഷം മുൻപെയുമെല്ലാം ഡേറ്റുകൾ ബ്ലോക്ക് ചെയ്തിടുന്ന പ്രോഗ്രാമുകൾ ആണ് മിക്കതും. വിദേശ ടൂറിനിടയിൽ അവിടെയും പ്രോഗ്രാമുകൾ അവതരിപ്പിക്കാറുണ്ട്. ആ പ്രോഗ്രാമുകൾ ക്യാൻസൽ ചെയ്ത് സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.

സിനിമ ഇഷ്ടപ്പെട്ടിട്ടും എനിക്കു ചെയ്യാൻ കഴിയില്ലെന്ന് ആരോടെങ്കിലും പറയേണ്ടി വരുന്നതും ബുദ്ധിമുട്ടാണ്. ഇതാണ് എന്റെ പ്രശ്നം. അല്ലെങ്കിൽ ഞാനെന്റെ പ്രോഗ്രാമുകളെല്ലാം കട്ട് ചെയ്യണം. അങ്ങനെ ചെയ്താൽ ആ സമയത്ത് ഇതുപോലെ നല്ല ഓഫറുകൾ വരില്ലെന്ന് എനിക്കുറപ്പാണ്. മഴയുള്ളപ്പോഴല്ലേ, ഒഴുക്കുമുണ്ടാകൂ,” ശോഭന പറയുന്നു

രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്ത കോച്ചടൈയാന്‍ എന്ന തമിഴ് സിനിമയിലായിരുന്നു ശോഭന അവസാനമായി അഭിനയിച്ചത്. ശോഭനയ്‌ക്കൊപ്പം രജനികാന്ത്, ദീപിക പദുക്കോണ്‍, ജാക്കി ഷെറഫ്, ശരത് കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമയായിരുന്നിത്. മലയാളത്തില്‍ തിര എന്ന ചിത്രത്തിലായിരുന്നു അവസാനമായി ശോഭന അഭിനയിച്ചത്. നിലവില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ശോഭന ഇപ്പോള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് താരജോഡിയായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ഫാമിലി ഡ്രാമ ഴോണറിൽ വരുന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെയാണ് ശോഭനയും നസ്രിയയും അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചെന്നൈ കേന്ദ്രീകരിച്ചു പറയുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നും സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍