UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമയിലെ ലൈംഗിക ചൂഷണം; പൊതുമധ്യത്തില്‍ വസ്ത്രമഴിച്ച്‌ നടിയുടെ പ്രതിഷേധം

തെലുഗ് ഫിലം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫിസിനു മുന്നില്‍ വച്ചായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം

തെലുഗ് സിനിമലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരേ വിവാദപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്ന നടി ശ്രീ റെഡ്ഡി ശനിയാഴ്ച രാവിലെ നടത്തിയത് അപ്രതീക്ഷിത പ്രതിഷേധം. ഹൈദരാബാദിലെ ഫിലിം നഗറിലുള്ള തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫിസില്‍ എത്തിയ ശ്രീ റെഡ്ഡി പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ചാണ് കാസ്റ്റിംഗ് കൗച്ചിനെതിരേയുള്ള പ്രതിഷേധം പ്രകടിപ്പിച്ചത്. തന്നെ പല നിര്‍മാതക്കളും സംവിധായകരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി ആയിട്ടും തനിക്ക് ഇതുവരെ തെലുഗ് അഭിനേതാക്കളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍(എംഎഎ) അംഗത്വം നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ശ്രീ റെഡ്ഡി ആരോപണം ഉയര്‍ത്തി.

സല്‍വാര്‍ കമ്മീസ് ധരിച്ചെത്തിയ ശ്രീ റെഡ്ഡി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫിസിനു മുന്നില്‍ വച്ച് വീഡിയോ കാമറകള്‍ക്കും സ്റ്റില്‍ കാമറകള്‍ക്കും മുന്നില്‍ പരസ്യമായി തന്റെ അടിവസ്ത്രങ്ങള്‍ അഴിക്കുകയിരുന്നുവെന്നാണ് തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് എത്തി നടിയെ കസ്റ്റഡയില്‍ എടുക്കുകയായിരുന്നു.

എന്നെ പോലുള്ള തെലുഗ് അഭിനേതാക്കള്‍ക്ക് എന്തു കൊണ്ടാണ് അവസരങ്ങള്‍ കിട്ടാത്തത്? സിനിമയില്‍ തെലുഗ് ആളുകള്‍ക്ക് 75 ശതമാനം അവസരങ്ങള്‍ നല്‍കണം. തെലുഗ് ഫിലിം ചേംബറില്‍ എനിക്ക് അംഗത്വം കിട്ടണം. എന്തുകൊണ്ടാണവര്‍ അത് എനിക്ക് തരാത്തത്. ഞാന്‍ മൂന്നു സിനിമകള്‍ ചെയ്തിട്ടുണ്ട്; ശ്രീ റെഡ്ഡി മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരാശയോടെ പറഞ്ഞു.

അവസരം ചോദിക്കുമ്പോള്‍ എന്നോട് അവര്‍ ആവശ്യപ്പെടുന്നത് എന്റെ നഗ്നചിത്രങ്ങളും വീഡിയോയും അയക്കാനാണ്. തെലുഗ് സിനിമയിലെ പലര്‍ക്കും ഞാന്‍ അത്തരം ചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തിട്ടുണ്ട്. അവര്‍ അതൊക്കെ കണ്ടു, പക്ഷേ എനിക്ക് അവസരം തന്നില്ല. നഗ്നയായി ലൈവ് വീഡിയോയില്‍ വരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസരം ചോദിച്ചു ചെല്ലുന്ന പെണ്‍കുട്ടികളെ അവര്‍ ഇങ്ങനെ ചൂഷണം ചെയ്യുകയാണ്. ഞങ്ങള്‍ പെണ്‍കുട്ടികളോ അതോ വസ്തുക്കളോ ഇത്തരത്തില്‍ ഉപയോഗിക്കാന്‍? ശ്രീ റെഡ്ഡി ചോദിക്കുന്നു. തെലുഗ് പെണ്‍കുട്ടികള്‍ക്ക് ഇവിടുത്തെ സിനിമയില്‍ അവസരം ഇല്ല. അവര്‍ ലൈംഗികമായി ഉപയോഗിക്കപ്പെടുകമാത്രമാണ്. ഞാന്‍ ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി തീര്‍ന്ന വ്യക്തയാണ്; ശ്രീ റെഡ്ഡി പറയുന്നു.

എന്റെ വിഷമങ്ങള്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് ഇത്. ഞാന്‍ എന്റെ നഗ്നത പല തെലുഗ് സിനിമാക്കാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടും അവസരങ്ങള്‍ ഒന്നും കിട്ടാതെ നിരാശയാകേണ്ടി വന്നു. അതിനെതിരേയുള്ള എന്റെ പ്രതിഷേധമാണ് ഈ പൊതുനഗ്നത പ്രദര്‍ശനം; താന്‍ നടത്തിയ പ്രതിഷേധത്തെ കുറിച്ച് ശ്രീ റെഡ്ഡി പറയുന്നു.

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിന് ശ്രീ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അവര്‍ അവിടെയും ഇതേ രീതിയില്‍ പ്രതിഷേധിക്കാനാണ് നോക്കിയതെന്നും തങ്ങള്‍ അത് തടയുകയും ജനധിപത്യപരമായ പ്രതിഷേധങ്ങള്‍ ആണ് നടത്തേണ്ടതെന്ന് നടിയോട് ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചില സിനിമാക്കാര്‍ക്കെതിരേ ഉയര്‍ത്തി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതിയും തരാന്‍ നടി തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.

തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോയും കുറിപ്പുകളും പോസ്റ്റ് ചെയ്താണ് ശ്രീ റെഡ്ഡി തെലുഗ് സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് വ്യാപകമായി നടക്കുന്നുണ്ടെന്നും ഭൂരിഭാഗം നടിമാരും അതിന് ഇരകളാകുന്നുണ്ടെന്നും ആരോപണം ഉയര്‍ത്തിയത്. നടികളെ ലൈംഗികചൂഷണം ചെയ്യുന്ന സിനിമാക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നും ശ്രീ റെഡ്ഡി ഭീഷണി മുഴക്കുന്നുണ്ട്.

തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി

നിര്‍ബന്ധിത ലൈംഗിക രംഗങ്ങള്‍; തുറന്നു പറഞ്ഞു പുതുമുഖ നടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍