UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങളല്ല, നിയന്ത്രണമില്ലാത്ത കാമാവേശത്തില്‍ നടക്കുന്ന നിങ്ങളാണ് പ്രശ്‌നം; ഓണ്‍ലൈന്‍ ലൈംഗികാധിക്ഷേപങ്ങള്‍ക്കെതിരേ നടി സുജ

വ്യാജ അകൗണ്ടുകളിലൂടെ സത്രീകള്‍ക്കെതിരേ എന്തും പറയാമെന്നു കരുതുന്നവര്‍ ഒര്‍ക്കുക, നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല

സ്ത്രീകള്‍ക്കു നേരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങളില്‍ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി സുജ വരുണി. സോഷ്യല്‍ മീഡിയയിലൂടെ തനിക്കു നേരെ ഉണ്ടായ ലൈംഗികചുവയോടു കൂടി ആക്ഷേപങ്ങളോടുള്ള രൂക്ഷമായാണ് സുജ പ്രതികരിച്ചിരിക്കുന്നത്. അടുത്തിറങ്ങിയ അച്ചായന്‍സ് എന്ന ചിത്രത്തില്‍ സുജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മറ്റു ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സുജ, തമിഴ്, തെലുഗ് സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വ്യാജ അകൗണ്ടുകള്‍ സൃഷ്ടിച്ച് ആരോടും എന്തും പറയാമെന്നു ധരിച്ചിരിക്കുന്ന പുരുഷന്മാരുണ്ടെന്നും എന്നാല്‍ അവരാരും തന്നെ സുരക്ഷിതരല്ലെന്ന് ഓര്‍ക്കണമെന്നു സുജ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇത്തരക്കാരുടെ യഥാര്‍പ്രശ്‌നം നിയന്തിക്കാനാവാത്ത ലൈംഗിക ആക്രാന്തമാണെന്നും ഇതുപോലുള്ള വിഡ്ഡികളുടെ കൈകളിലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം എന്നും സുജ കുറ്റപ്പെടുത്തുന്നു. സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കാന്‍ മാത്രമാണ് ഇത്തരക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും നടി പറയുന്നു.

ഞാനൊരു നടിയാണ്. ഞനെന്ത് ചെയ്യുന്നോ അതില്‍ അഭിമാനം കൊള്ളുന്നവളുമാണ്. സിനിമകളിലായാലും പൊതുപരിപാടികളിലായാലും എന്നെ എങ്ങനെ പ്രദര്‍ശിപ്പിക്കണം, ഞാനെന്ത് വസ്ത്രം ധരിക്കണം എന്നതൊക്കെ എന്റെ സ്വന്തം കാഴ്ച്ചപ്പാടിലൂടെയാണ് തീരുമാനിക്കുന്നത്. വസ്ത്രധാരണമാണ് എല്ലാത്തിനും കാരണം എങ്കില്‍ ഹാസിനി എന്ന ആ പാവം കുഞ്ഞിനെ എന്തിനാണ് ബലാത്സംഗം ചെയ്തത്? ആസിഡ് ആക്രമണ ഇരകളുടെ കാര്യത്തിലോ? അവരൊക്കെ നന്നായി വസ്ത്രം ധരിച്ചിരുന്നവരായിരുന്നു, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവരുമായിരുന്നു.

ഞങ്ങള്‍ അല്ല പ്രശ്‌നം, നിങ്ങളാണ്…നിങ്ങളുടെ ഈ ലൈംഗികാവേശമാണ്. ഒരു വൃദ്ധയിലും വീട്ടുവേലക്കാരിയിലും പോലും നിങ്ങള്‍ക്ക് കണ്ണുവയ്ക്കാതിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രശ്‌നം നിങ്ങള്‍ തന്നെയാണ്; സുജ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളുടെ ശരീരത്തിലേക്ക് ആര്‍ത്തി കാണിക്കുകയല്ല, അവരെ ബഹുമാനിക്കണം, സ്വന്തം അമ്മയേയും സഹോദരിയേയും എങ്കിലും ബഹുമാനിക്കണം. ലൈംഗികാധിക്ഷേപം നടത്തുമ്പോഴോ ലൈംഗിക താത്പര്യം കാണിക്കുമ്പോഴോ നിങ്ങള്‍ക്ക് എന്തെങ്കിലും മേധാവിത്വം ഉണ്ടെന്നു കരുതരുത്. ഇത്തരം കാര്യങ്ങളില്‍ ഒന്നും പ്രതികരിക്കാന്‍ നില്‍ക്കരുതെന്നാണ് എന്നെ പലരും ഉപദേശിക്കുന്നത്. ഞാനതൊന്നും കാര്യമാക്കുന്നില്ല, പ്രതികരിക്കേണ്ടിടത്ത് ഞാനത് ചെയ്തിരിക്കുമെന്നും സുജ വരുണി പറയുന്നു. എല്ലാ സ്ത്രീകളും നല്ലവരും എല്ലാ പുരുഷന്മാരും മോശവും അല്ലെന്നും സുജ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍