UPDATES

സിനിമാ വാര്‍ത്തകള്‍

തൊടുപുഴ വാസന്തി അന്തരിച്ചു

450 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

ചലച്ചിത്ര, നാടക അഭിനേത്രി തൊടുപുഴ വാസന്തി അന്തരിച്ചു. 65 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതയായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. തൊടുപുഴയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

450 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വാസന്തി ധര്‍മക്ഷേത്ര കുരുക്ഷേത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. 2016 ല്‍ ഇറങ്ങിയ ഇതു താന്‍ടാ പൊലീസ് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

സിനിമയ്ക്കു പുറമെ സീരിയലിലും വാസന്തി അഭിനയിച്ചിരുന്നു. 16 സീരിയലുകളില്‍ അവര്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തി. നൂറിലേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള വാസന്തിക്ക് നാടകാഭിനയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തൊടുപുഴ വാസന്തിയുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍