UPDATES

സിനിമാ വാര്‍ത്തകള്‍

അഭിനയത്തില്‍ അച്ഛനോളം കേമനോ?; മകനെയും നെഞ്ചിലേറ്റി വിക്രം ആരാധകർ

ആദിത്യ വര്‍മ്മയില്‍ ധ്രുവ് തന്നെ പാടി അഭിനയിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്

ഇന്ത്യയിലാകെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ചിയാന്‍ വിക്രം. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദിത്യ വര്‍മ്മ എന്ന റീമേക്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിനോടകം അച്ഛന്റെ ആരാധകര്‍ മകനെയും നെഞ്ചിലേറ്റിക്കഴിഞ്ഞു. ആദ്യ ചിത്രം റിലീസാകും മുമ്പെ വലിയൊരു ആരാധക സമ്പത്തുമായാണ് ധ്രുവിന്റെ വരവ്. കുട്ടി ചിയനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, സോഷ്യൽ മീഡിയയിൽ താരത്തിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തുള്ളത്.

വിജയ് ദേവരെക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഢി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയില്‍ ധ്രുവ് തന്നെ പാടി അഭിനയിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. എതര്‍ക്കടി എന്ന ഗാനത്തിന് വന്‍ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ബനിത സന്ധുവാണ് ധ്രുവ് വിക്രമിന്റെ നായികയാകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. പ്രണയനായകനായി പാട്ടില്‍ പ്രത്യക്ഷപ്പെടുന്ന ധ്രുവ് അഭിനയത്തില്‍ അച്ഛനോളം കേമനാണല്ലോയെന്നാണ് ആരാധകര്‍ പറയുന്നത്.

ഗിരീസായ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനാണ് ഗിരീസായ. രഥന്‍ ആണ് ആദിത്യ വര്‍മ്മയിലെ ഗാനങ്ങള്‍ക്ക് ഈണമേകുന്നത്. വിവേകിന്റേതാണ് വരികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍