UPDATES

സിനിമ

‘മലയാള സിനിമ ഭരിക്കാന്‍ ആണുങ്ങളായ മമ്മൂക്കയും ലാലേട്ടനുമുണ്ട്; ആന്റി അവരെ തൊഴുതു നിന്നാല്‍ മതി’; ലിച്ചിയെ വിട്ട് അവര്‍ റിമയെ തേടി വന്നു

അഭിപ്രായം പറയുന്ന പെണ്ണ് വെടി, കഞ്ചാവ്, കൊച്ചമ്മ, ഫെിമിനിച്ചി

അന്ന രേഷ്മ രാജന്‍ എന്ന പുതുമുഖ നടി മമ്മൂട്ടിയെ അപമാനിച്ചെന്നു പറഞ്ഞ് അവര്‍ക്കെതിരേ അസഭ്യവര്‍ഷം ചൊരിഞ്ഞ ഫാന്‍സ് ഇപ്പോള്‍ നടിയെ പിന്തുണച്ച റിമ കല്ലിങ്കലിനെതിരേയും തിരിഞ്ഞിരിക്കുന്നു. സത്രീ വിരുദ്ധതയും പുരുഷാധിപത്യ പ്രവണതയും നിറഞ്ഞ ആക്ഷേപങ്ങളില്‍ പല സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍ അവസരം മുതലാക്കിയിട്ടുണ്ടെന്നു വ്യക്തം. ആന്റി, കൊച്ചമ്മ, ഫെമിനിച്ചി, കഞ്ചാവ് തുടങ്ങി പരിഹാസപ്രയോഗങ്ങള്‍ പലതുമുപയോഗിച്ചാണ് റിമയ്ക്കു നേരെയുള്ള അക്രമണം. മലയാള സിനിമ ഭരിക്കുന്നത് ആണുങ്ങളാണെന്നും അവിടെ കയറി അഭിപ്രായം പറയാന്‍ സ്ത്രീകള്‍ വരേണ്ടെന്നുമാണ് ചിലരുടെ മുന്നറിയിപ്പ്. വേണമെങ്കില്‍ ‘ലിച്ചിയെ ലൈവില്‍ വരുത്തി കരയിച്ചതുപോലെ നിന്നെയും വരുത്തും’ എന്ന ഭീഷണിപോലും ചിലര്‍ റിമയ്‌ക്കെതിരേ ഉയര്‍ത്തിയിട്ടുണ്ട്.

അന്ന രേഷ്മ രാജന്‍ എന്ന ലിച്ചി പറഞ്ഞ ഡയലോഗ് മമ്മൂട്ടിയെ പരിഹസിച്ചുകൊണ്ടുള്ളതു തന്നെയാണെന്നും മമ്മൂക്ക തങ്ങളുടെ ദൈവവും ജീവനുമൊക്കെയാണെന്നും പ്രഖ്യാപിച്ചാണ് ഫാന്‍സ് റിമയോട് കലിപ്പ് തീര്‍ക്കുന്നത്. മമ്മൂക്ക ഫാന്‍സിനൊപ്പം മറ്റു താരങ്ങളുടെ ആരാധകരും പിന്തുണക്കാരും റിമയെ ആക്രമിക്കാന്‍ കൂടെയുണ്ട്. ചില കേസുകളില്‍ മാത്രമാണ് റിമയെ പോലുള്ളവര്‍ ഇടപെടുന്നതെന്നും ഇവര്‍ സീസണ്‍ഡ് ഫെമിനിസ്റ്റുകളാണെന്നും ഒരു കൂട്ടരുടെ ആക്ഷേപം. കൊച്ചിയില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ വനിത യാത്രക്കാര്‍ ആക്രമിച്ച സംഭവം ഉയര്‍ത്തി അതില്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവും റിമയ്‌ക്കെതിരേയുണ്ട്.

ചാനല്‍ പരിപാടിക്കിടയിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം മമ്മൂട്ടിയെ കളിയാക്കുന്നതാണെന്നാരോപിച്ച് നടന്റെ ഫാന്‍സ് എന്നു പറയുന്നവര്‍ ലിച്ചിക്കെതിരേ അസഭ്യപരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങളുമായി വരികയും പിന്നീട് നടി തന്നെ തന്റെ പരാമര്‍ശം തെറ്റിദ്ധരിച്ചതില്‍ മാപ്പ് ചോദിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ വരികയും ചെയ്തിരുന്നു. മമ്മൂട്ടി തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്നു അന്ന രേഷ്മ രാജന്‍ പറഞ്ഞു എന്നതായിരുന്നു ആരാധകരെ ചൊടിപ്പിച്ചത്. എന്നാല്‍ തനിക്കു നേരെ വന്ന ചോദ്യത്തിന് ഒരു കുസൃതി കലര്‍ന്ന മറുപടി പറയുക മാത്രമാണ് നടി ചെയ്തതെന്നും പിന്നീടത് ചില ഓണ്‍െൈലെന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു നല്‍കുകയും ചെയ്തതോടെയാണ് ഫാന്‍സുകാരുടെ ആക്രമണത്തിന് താന്‍ ഇരയായതെന്നും അന്ന കരഞ്ഞുകൊണ്ട് വ്യക്തമാക്കിയിരുന്നു.

ഫാന്‍സിന്റെ നിലവാരം കുറഞ്ഞ പ്രകടനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ പ്രതികരണം ഉണ്ടായിരുന്നു. ഈ കൂട്ടത്തിലാണ് റിമ കല്ലിങ്കലും അന്നയെ പിന്തുണച്ച് രംഗത്തെത്തിയത്.

65 വയസുള്ള ഒരു നടന്‍ തന്റെ പിതാവായി അഭിനയിക്കട്ടെ എന്നു പറഞ്ഞതിനാണ് ലിച്ചി ട്രോളുകള്‍ക്കള്‍ക്ക് ഇരയായത്. എന്തുകൊണ്ടാണ് ആളുകള്‍ മമ്മൂക്ക അത്തരമൊരു റോള് ചെയ്യില്ലെന്നു ചിന്തിക്കുന്നത്? ഞാന്‍ വിചാരിക്കുന്നത് അദ്ദേഹമത് തകര്‍ക്കും എന്നാണ്. കൗരവര്‍ ഓര്‍ക്കുന്നില്ലേ? അദ്ദേഹമൊരു സൂപ്പര്‍ ബ്രില്യന്റ് ആക്ടര്‍ ആണ്. അദ്ദേഹം 70 കാരനായി അഭിനയിച്ചാലും 30-കാരനായി അഭിനയിച്ചാലും നമ്മളത് സ്വീകരിക്കും. ശോഭനയും ഉര്‍വശിയും രേവതിയുമെല്ലാം അത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവിടെ എന്താണ് പ്രശ്‌നം? എന്തിനാണ് ലിച്ചി മാപ്പ് പറഞ്ഞത്?” എന്നായിരുന്നു റിമ തന്റെ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചത്.

ഈ അഭിപ്രായം പറഞ്ഞതോടെ റിമയുടെ പോസ്റ്റിനു താഴെ കടുത്ത ആക്ഷേപങ്ങളും അസഭ്യവര്‍ഷങ്ങളുമായി ആളുകള്‍ എത്തി. മമ്മൂട്ടി ഫാന്‍സും ലിച്ചിയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ത്തതാണെന്നും വീണ്ടും അതു കുത്തിപ്പൊക്കാന്‍ വന്നിരിക്കുകയാണെന്നായിരുന്നു ഒരാളുടെ ആക്ഷേപം. ആളാകാനാണ് റിമ ശ്രമിക്കുന്നതെന്നും പരിഹസിക്കുന്നു.

മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്; “ലിച്ചിയെ പറഞ്ഞപ്പോള്‍ കൊച്ചമ്മയ്ക്ക് പൊള്ളി…ആ പൊള്ളലിന്റെ നൂറില്‍ ഒന്ന് വയറ്റി പിഴപ്പിനു വേണ്ടി ടാക്‌സി ഓടിക്കുന്ന ഒരു പാവത്തെ കൊച്ചമ്മമാര്‍ നടു റോട്ടില്‍ ഇട്ടു തല്ലിയപ്പോള്‍ നൊന്തിരുനെങ്കില്‍…… കഷ്ടം തന്നെ കൊച്ചമ്മേ… ലിച്ചിയും ഫാന്‍സും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ത്തപ്പോള്‍ വീണ്ടും അതു കുത്തിപ്പൊക്കി കൊണ്ടുവരുന്നോ ?

മറ്റൊരു മുന്നറിയിപ്പ്; റിമ, നീ പ്രശ്‌നം വലുതാക്കാന്‍ നോക്കണ്ട. ലിച്ചിയെ കരയ്പിച്ച് എന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഇക്ക ഫാന്‍സ് ആരെയും കരയിപ്പിച്ചിട്ടില്ല. ലിച്ചി കരഞ്ഞത് ലിച്ചിയുടെ മനസ്സില്‍ കുറ്റബോധം ഉള്ള കാരണം ആണ്. പിന്നെ ഞങ്ങള്‍ ഇക്കാ ഫാന്‍സാ, ഞങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന മനുഷ്യനാ ഇക്ക, ഞങ്ങടെ ഒക്കെ ദൈവം. റിമാ നിനക്കുള്ള മരിപ്പിനുള്ള വടയും ചായയും തരുന്നുണ്ട് ഇപ്പോഴല്ല പിന്നെ.

മലയാള സിനിമ ഇപ്പോഴും സൂപ്പര്‍ താരങ്ങളുടെ ആണ്‍ ആധിപത്യത്തിനു കീഴില്‍ ആണെന്നുള്ള വീമ്പു പറച്ചിലും നടിമാര്‍ക്ക് സിനിമയില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നുള്ള പ്രഖ്യാപനവുമായാണ് മറ്റൊരു സൂപ്പര്‍താര ആരാധകന്‍ വരുന്നത്; ഹെല്ലോ ആന്റി …. മമ്മൂട്ടി എന്ന മഹാ നടന്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ലോകം അറിയുന്ന നടന്‍ …. ഞങ്ങള്‍ക് അതു ഒരു വികാരം ആണ് … ആ മഹാനടനെ ആന്റി വിശേഷിപ്പിച്ച രീതി തന്നെ തെറ്റു … പിന്നെ .. ആന്റിക്ക് കാണിച്ചു തരാന്‍ പറ്റുമോ മമ്മൂക്കയെ പോലെ ഒരു നടനെ ഈ വയസ്സില്‍ … ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവ തരങ്ങളെക്കാളും മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും…. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍…. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു. ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല ??? ലിംഗം നോക്കി പ്രതികരിക്കരുത്. നിങ്ങളുടെ ഒക്കെ ചാട്ടം കണ്ടാല്‍ വിചാരിക്കും സ്ത്രീകള്‍ക്കു ജീവിക്കാനെ പറ്റുന്നില്ല എന്നു…. ഒരു വീട് എപ്പോളും ആണുങ്ങള്‍ തന്നെയാ ഭരിക്കുക … അതു മലയാള സിനിമയില്‍ മമ്മൂക്കയും ലാലേട്ടനും ഉണ്ട് … അവര്‍ക്കു തൊഴുത് നിന്നാല്‍ മതി … വെറുതേ ചൊറിയാന്‍ നിക്കല്ലേ ..

ഒരു നടനോടുള്ള ഇഷ്ടമെന്ന പേരില്‍ ഫാന്‍സ് കാണിക്കുന്ന ഭ്രാന്തമായ പ്രവര്‍ത്തികള്‍ സഭ്യതയുടെയും മര്യാദയുടെയും എല്ലാ അതിരുകളും കടന്നുള്ളതാണെന്ന് പലവട്ടം കണ്ടു കഴിഞ്ഞതാണ്. ഇന്നലെ ലിച്ചിയുടെ നേരെ നടന്നതും അതു തന്നെ. ഒരു സ്ത്രീയെ അടിക്കാന്‍ ഏറ്റവും നല്ല വടി അവളെ ‘വെടി’ എന്നു വിളിക്കുന്നതാണെന്ന ബോധ്യത്തില്‍ പുരുഷബോധം ഇപ്പോഴും കുരുങ്ങി കിടക്കുകയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്നലെ ലിച്ചിക്കെതിരേ ഉണ്ടായ ആക്രോശങ്ങളും. സിനിമയില്‍ സ്ത്രീകളുടെ രക്ഷകരായും സദാചരവക്താക്കളായും നിറഞ്ഞാടുന്ന താരങ്ങളുടെ സര്‍ട്ടിഫെയ്ഡ് ആരാധകര്‍ തന്നെയാണ് ലിച്ചിയേയും ഇന്നു റിമയേയും വെടിയും കഞ്ചാവുകാരിയുമൊക്കെ ആക്കുന്നത്. എത്രയൊഴിഞ്ഞു നിന്നാലും ഇതിന്റെയെല്ലാം ഉത്തരവാദിത്വം മമ്മൂട്ടിയെപോലുള്ള സൂപ്പര്‍ താരങ്ങള്‍ക്കുണ്ട്.

"</p

അഭിപ്രായസ്വാതന്ത്ര്യം എന്നത് ക്ലാസോ, ജെന്‍ഡറോ തിരിച്ച് അനുവദിക്കപ്പെടുന്നതല്ലെന്നു കൂടി താര ആരാധകര്‍ മനസിലാക്കുന്നില്ലെന്നതാണ് റിമയ്ക്കും ലിച്ചിക്കും കിട്ടുന്ന തെറിവിളി വ്യക്തമാക്കുന്നത്. “നീ അഭിപ്രായം പറയാന്‍ ആരാടീ?” എന്നാണ് ചോദ്യം. മ്മൂട്ടിയെന്ന മഹാനടനെ വയസനാക്കാന്‍ ഇന്നലെ വന്ന ഒരു നടിക്ക് എന്ത് അവകാശമെന്നു ചോദിക്കുന്നവര്‍ റിമയോട് ചോദിക്കുന്നത് താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം അഭിപ്രായം പറയാന്‍ നിനക്ക് അവകാശമില്ലെന്നാണ്. ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിച്ചിരിക്കണം അല്ലെങ്കില്‍ മിണ്ടാതിരിക്കണം എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഈ വാദക്കാര്‍ക്കുള്ള ഉഗ്രനൊരു മറുപടിയും റിമയുടെ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. അമൃത ഭാരതി എന്ന പെണ്‍കുട്ടിയുടെ കമന്റ് ഇപ്രകാരമാണ്; ആന്‍ജെലാ മെര്‍ക്കല്‍ ജര്‍മനിയില്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനെ പറ്റി റിമ എന്തുകൊണ്ട് അഭിപ്രായം പറഞ്ഞില്ല… മോദി ഗവണ്മെന്റിനെ വിമര്‍ശിക്കുന്ന റിമ എന്തുകൊണ്ട് ട്രമ്പിന്റെ കാര്യം പറയുന്നില്ല…എന്തിനെക്കുറിച്ചു അഭിപ്രായം പറയണം എന്തില്‍ മിണ്ടാതിരിക്കണം എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ തെരഞ്ഞെടുപ്പാണ്… നമുക്കെന്തെങ്കിലും കൂടുതലായി പറയാനുണ്ട് എന്നയിടങ്ങളില്‍ മാത്രം പറഞ്ഞാല്‍ പോരെ… കമന്റ് വായിക്കുക ഒരു ഹോബി ആയി എഴുതാന്‍ ഭാവിയില്‍ ഉദ്ദേശിക്കുന്നുണ്ട്. പെട്രോളിന്റെ വില കൂടിയാല്‍ എന്താ, മണ്ടത്തരങ്ങള്‍ ഇവിടെ കുറഞ്ഞ നിരക്കില്‍ കമന്റുകളുടെ രൂപത്തില്‍ വരണണ്ടല്ലോ…

തങ്ങള്‍ ആരാധിക്കുന്ന താരശരീരത്തെക്കുറിച്ച് എതിരായി എന്തു പറഞ്ഞാലും അതു മമ്മൂട്ടിയോടാണെങ്കിലും മോഹന്‍ലാലിനോടാണെങ്കിലും അതല്ല, കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന ദിലീപിനെതിരേയാണെങ്കിലും ക്ഷമിച്ചു തരില്ല എന്ന മുന്നറിയിപ്പ്, തലച്ചോര്‍ പ്രവര്‍ത്തിക്കാത്ത ആരാധകര്‍ ഇനിയും ഇതേ രീതികള്‍ തന്നെ തങ്ങള്‍ തുടരുകയുള്ളൂവെന്ന വ്യക്തമാക്കുന്നതുമാണ്. അതാണ് ഈ കമന്റ് വ്യക്തമാക്കുന്നത്;

പിന്നെ മമ്മുക്കയെ കുറിച്ചോ ലാലേട്ടനെ കുറിച്ചോ നീയൊന്ന് പറഞ്ഞ് നോക്ക്.. നിന്നെ കൊണ്ടും പറയിപ്പിക്കും നല്ല പച്ചമലയാളത്തില്‍ ‘മാപ്പ്’. പോടി കോപ്പെ.. സംശയമുണ്ടോ…?

"</p "</p "</p "</p "</p "</p "</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍