UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ; ‘ബറോസ്സി’ലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് രഘുനാഥ് പലേരി

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നിഗൂഢ രചനയാണ് ജിജോയുടേതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ‘ബറോസ്സ്’ എന്നുമായിരുന്നു മോഹന്‍ലാൽ ബ്ലോഗിൽ കുറിച്ചത്.

ലൂസിഫറിന്റെ വലിയ വിജയത്തിനിടയിലാണ് താൻ സംവിധായകനാകാൻ ഒരുങ്ങുന്നതിന്റെ വാർത്ത മോഹൻലാൽ പുറത്ത് വിട്ടത്. ജിജോയുടെ കഥയില്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ ഒട്ടേറെ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നിഗൂഢ രചനയാണ് ജിജോയുടേതെന്നും ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ‘ബറോസ്സ്’ എന്നുമായിരുന്നു മോഹന്‍ലാൽ ബ്ലോഗിൽ കുറിച്ചത്.

എന്നാല്‍ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് മറ്റൊരു ഒരു വിവരം കൂടി പങ്കുവെക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധായകൻ ജിജോയുമായുള്ള നീണ്ട വർഷത്തെ ബന്ധം പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദേഹഹം ‘ബറോസ്സി’നെ കുറിച്ച പറഞ്ഞിട്ടുള്ളത്.

ഞാനെന്തിന് ഇപ്പോൾ ജീജോയെക്കുറിച്ച് ഇത്രമാത്രം പറയുന്നു, കാരണമുണ്ട്.  ജിജോ പുതിയൊരു ത്രിമാന സിനിമയുടെ തലതൊട്ടപ്പനായി മാറുകയാണ് ഇനിയുള്ള ദിവസങ്ങളിൽ. അത് സംവിധാനം ചെയ്യുന്നത് മോഹൻലാൽ ആണ്. ജിജോ സാങ്കേതിക കാര്യങ്ങൾ നോക്കി ഒപ്പം ഉണ്ടാവും. എനിക്ക് വളരെ സന്തോഷം തരുന്ന കാഴ്ച്ചയാണ് അത്. ജിജോയിൽ നിന്നും ആ കഥ നേരത്തെ ഞാൻ കേട്ടതാണ്. ബറോസ്സ എന്ന പാവം ഭൂതത്തിന്റെ കാത്തിരിപ്പിന്റെ കഥ. മനോഹരമാണ് ആ കഥ. മോഹൻലാൽ ഭൂതമായി ആ ത്രിമാനത്തിൽ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കയാണ് ഞാൻ. ഭൂതമായി മാത്രമല്ല, ജിജോ ഡൈമെൻഷനിലൂടെ നടന വൈഭവമായ മോഹൻലാൽ സംവിധായകനായും മാറുകയാണ്- രഘുനാഥ് പാലേരി ഫേസ്ബുക്കിൽ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍