UPDATES

സിനിമാ വാര്‍ത്തകള്‍

ദർബാറിലെ തലൈവറുടെ ഇൻട്രൊ സോംഗ് ആവേശകരമാകും: എസ്.പി ബാലസുബ്രഹ്‍മണ്യം

ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ വേഷമിടുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് വീണ്ടും കാക്കി അണിയുന്നത്.

എ ആര്‍ മുരുഗദോസ് രജനികാന്ത് കൂട്ടുകെട്ടിൽ ആദ്യമായി എത്തുന്ന ചിത്രമാണ് ദർബാർ. ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ സിനിമയുടെ ഇൻട്രൊഡക്ഷൻ സോംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. പ്രശ്സ്ത ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് രജനികാന്തിന്റെ ഇൻട്രോ ഗാനം ആലപിക്കുന്നത്.

രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക. രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യംപറഞ്ഞു. ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് ദര്‍ബാറില്‍ വേഷമിടുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനികാന്ത് വീണ്ടും കാക്കി അണിയുന്നത്. എസ് ജെ 1992- ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ ആണ് രജനി അവസാനമായി പൊലീസായി അഭിനയിച്ച ചിത്രം. ദര്‍ബാറില്‍ ഒരു എൻകൌണ്ടര്‍ സ്പെഷലിസ്റ്റായിരിക്കും അഭിനയിക്കുക. നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത് എന്നാണ് റിപോർട്ടുകൾ.

നയൻതാരയാണ് രജനിയുടെ നായികയാകുന്നത്.മലയാളിയായ നടി നിവേത രജനികാന്തിന്റെ മകളായിട്ട് ചിത്രത്തില്‍ വേഷമിടുന്നു. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. മികച്ച വിജയം നേടിയ വിജയ് ചിത്രം സർക്കാർ ആണ് ഇതിനു മുൻപ് എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍