UPDATES

സിനിമാ വാര്‍ത്തകള്‍

ഷൂട്ടിങിലും ഒരു കൈ നോക്കി തല; സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് അജിത്ത് കുമാർ

റൈഫിൾ അക്കാദമിയിൽ അജിത്ത് പരിശീലനം നേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഫോട്ടോഗ്രഫി, റേസിങ് തുടങ്ങി സിനിമക്കപ്പുറത്തെ തന്റെ ഓരോ ഇഷ്ടങ്ങളും നിറവേറ്റുന്നതിനായി സമയം കണ്ടെത്തുന്ന താരമാണ് തമിഴകത്തിന്റെ സ്വന്തം തല അജിത് കുമാർ. ഇപ്പോഴിതാ ഷൂട്ടിങിലും ഒരു കൈ നോക്കിയിരിക്കുകയാണ് താരം.


കൊയമ്പത്തൂരിൽ സംഘടിപ്പിച്ച സ്റ്റേറ്റ് റൈഫിൾ ചാംപ്യൻഷിപ്പിൽ അജിത്തും പങ്കെടുത്തിരുന്നു. വിവേകം, നേർകൊണ്ട പാർവൈ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ അജിത്ത് റൈഫിൾ അക്കാദമിയിൽ പരിശീലനം നേടുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അതേസമയം റൈഫിൾ അക്കാദമിയിൽ അജിത്ത് പരിശീലനം നേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍