UPDATES

സിനിമാ വാര്‍ത്തകള്‍

‘കമല’: അജു വര്‍ഗീസ് നായകൻ; ത്രില്ലർ ചിത്രവുമായി രഞ്ജിത്ത് ശങ്കർ

ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വര്‍ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി’ രഞ്ജിത്ത് ശങ്കർ പറയുന്നു.

അജു വർഗീസ് കേന്ദ്രകഥാപാത്രമായി ഒരു രഞ്ജിത് ശങ്കർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘പ്രേതം 2’ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്. ‘കമല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒരു ത്രില്ലർ സ്വഭാവമുള്ള എന്റർടൈൻമെന്റ് ചിത്രമായാണ് ‘കമല’ ഒരുങ്ങുന്നത്.  ‘ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍’ എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ചിത്രത്തിന്റെ വിശേഷണമായി നല്‍കിയിരിക്കുന്നത്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.

തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും , നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെങ്കിലും ആരെയും ആ കഥാപാത്രമായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലന്നും രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

‘ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വര്‍ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി’ രഞ്ജിത്ത് ശങ്കർ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍