UPDATES

സിനിമാ വാര്‍ത്തകള്‍

ജാക്കി ചാൻ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ പിന്നിൽ; ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ നാലാമനായി അക്ഷയ് കുമാര്‍

ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ നാലാമനായി അക്ഷയ് കുമാര്‍. ഫോർബ്‌സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ കൈപ്പറ്റിയത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.

നടന്‍ ക്രിസ് ഹെംസ്‌വര്‍ത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാര്‍വല്‍ സീരീസില്‍ തോർ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. അയൺമാൻ താരം റോബർട്ട് ഡൗണി ജൂനിയർ ആണ് മൂന്നാമത്. 66 മില്യൻ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 415 കോടിയാണ് ജാക്കി ചാന്‍ കൈപ്പറ്റിയ പ്രതിഫലം. പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാര്‍ തന്നെ.

2018ല്‍ 270 കോടി രൂപയുടെ വരുമാനത്തില്‍ നിന്നാണ് അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തിനു ശേഷം 466 കോടി രൂപയുടെ വരുമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നത്. ഈ കാലയളവില്‍ ഇരുപതോളം ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അക്ഷയ് കരാര്‍ ഒപ്പിട്ടിരുന്നു. മിഷന്‍ മംഗല്‍ എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍