UPDATES

സിനിമാ വാര്‍ത്തകള്‍

അക്ഷയ് കുമാറിന്റെ ‘കേസരി’ക്കും വില്ലനായി തമിള്‍റോക്കേഴ്സ്

മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഇത് ബാധിക്കുമോ എന്നുള്ള ആശങ്കയിലാണ് അണിയറ പ്രവർത്തകർ

അക്ഷയ് കുമാര്‍ നായകനായി എത്തിയ കേസരിക്ക് മികച്ച പ്രതികരണമാണ് തീയേറ്ററില്‍ ലഭിച്ചത്. 1897ലെ ‘സാരാഗര്‍ഹിയിലെ യുദ്ധ’ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കേസരി. 21.50 കോടി രൂപയാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രം നേടിയത്. എന്നാൽ ചിത്രത്തിന്റെ പതിപ്പ് ഓൺലൈൻ സൈറ്റുകളിലൂടെ പ്രചരിക്കുകയാണ്‌.

തമിള്‍റോക്കേഴ്സ് വെബ്സൈറ്റിലൂടെയാണ് ഈ ചിത്രവും ലീക്ക് ആയിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഇത് ബാധിക്കുമോ എന്നുള്ള ആശങ്കയിലാണ് അണിയറ പ്രവർത്തകർ. അഫ്ഘാന്‍ പോരാളികളുമായുള്ള യുദ്ധത്തില്‍ 36-ാം സിഖ് റെജിമെന്റിനെ നയിക്കുന്ന ഹവില്‍ദാര്‍ ഇഷാര്‍ സിംഗ് എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിരിക്കുന്നത്. അനുരാഗ് സിംഗ് സംവിധാനം ചെയ്ത ചിത്രത്തിൽ പരിണീതി ചോപ്രയാണ് ഹവില്‍ദാര്‍ ഇഷാന്‍ സിംഗിന്റെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍