UPDATES

സിനിമാ വാര്‍ത്തകള്‍

‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ?’; പട്ടണപ്രവേശത്തിലെ ഹിറ്റ് ഡയലോഗിന് പിന്നിലെ നടി ഇന്ന് അവസരം തേടി നടക്കുന്നു

നടി ആളൂര്‍ എല്‍സിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്

മോഹൻലാൽ ശ്രീനിവാസൻ കൂട്ടികെട്ടിൽ എത്തിയ പട്ടണപ്രവേശം എന്ന ഹിറ്റ് ചിത്രം കണ്ട ആരും മറക്കാനിടയില്ലാത്ത രംഗമാണ് സിനിമയില്‍ ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്നത്. ‘ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന ഡയലോഗ് വർഷങ്ങൾക്കിപ്പുറവും സൂപ്പർ ഹിറ്റാണ്. നമ്മൾ ഇന്നും ഓർത്തു ചിരിക്കുന്ന ആ രംഗത്തിൽ അഭിനയിച്ച നടിയുടെ പേര് പോലും അധികമാർക്കും അറിയില്ലന്നതാണ് യാഥാർഥ്യം.

നടി ആളൂര്‍ എല്‍സിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്
പട്ടണപ്രവേശത്തിലെ ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നടി ഇന്ന് സിനിമകളിൽ അവസരങ്ങൾ തേടി നടക്കുകയാണ്.

അപ്രതീക്ഷിതമായി ‘ക’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അണിയറ പ്രവര്‍ത്തകന്‍ സിബു വി സാം നടിയെകുറിച്ച് പങ്കുവെച്ചത്.

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ ആളൂർ എൽസി പട്ടണപ്രവേശം, പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, ഇത്രയും കാലം, പൊന്മുട്ട ഇടുന്ന താറാവ്, നീലഗിരി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, അർഹത, ഒരു പ്രത്യേക അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവിലെ ദേവയാനി ചേച്ചി, അക്ഷരത്തെറ്റിലെ വീട്ടു വേലക്കാരി, പൂരത്തിലെ സരള തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളെ മലയാളത്തിൽ എൽസി അവതരിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ;
Plz share and support ……ഇപ്പോൾ ഷൂട്ട്‌ നടന്നു കൊണ്ട് ഇരിക്കുന്ന ‘ക ‘ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് കോസ്‌റ്റും അസ്സോസിയേറ്റ് സതീശേട്ടൻ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനിൽ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്‌തോളും നീ ഒന്ന് സംസാരിക്കു എന്ന്..ഞാൻ സംസാരിച്ചപ്പോൾ ചേച്ചി പറഞ്ഞു, മോനെ, ഞാൻ പഴയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോൾ അവസരങ്ങൾ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല.. ഏതു സിനിമയിൽ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി, നമ്മൾ ട്രോൾ കളിലും മീമുകളായും ഒരുപാടു ഷെയർ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസൻ ന്റെ പെയർ ആയ “ചേട്ടൻ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്” ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി… ആളൂർ എൽസി എന്നു ആണ് ചേച്ചിടെ പേര്…
ചെറിയ വേഷത്തിൽ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി, പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്‌, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി കുറെ പടങ്ങൾ… ഈ പോസ്റ്റ്‌ കാണുന്ന എല്ലാവരും ഷെയർ ചെയിതു ഒരു അവസരം കൊടുത്താൽ വലിയ ഉപകാരം ആകും….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍