UPDATES

സിനിമാ വാര്‍ത്തകള്‍

‘ആടൈ’യുടെ റിവ്യൂ അറിയാൻ വേഷം മാറിയെത്തിയത് അമല പോൾ; താരത്തെ തിരിച്ചറിയാതെ വാനോളം പുകഴ്ത്തി പ്രേക്ഷകർ (വീഡിയോ)

സംവിധായകൻ രത്നകുമാറും താരങ്ങളായ രോഹിത്തും ഗോപിയും അമലയ്ക്കൊപ്പം എത്തിയിരുന്നു.

അമല പോളിനെ നായികയാക്കി രത്‌നകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത് മുതൽ സിനിമ ഏറെ ചർച്ചയായിരുന്നു. നിരവധി വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാൻ തീയേറ്ററിൽ നേരിട്ട് എത്തുകയാണ് അമല പോൾ.

സിനിമ കണ്ടിറങ്ങിയവരോട് അഭിപ്രായം ചോദിക്കാൻ റിപ്പോർട്ടറുടെ വേഷത്തിൽ തൊപ്പി ധരിച്ച് മുടി മുറിച്ചെത്തിയ താരത്തെ അത്ര പെട്ടെന്നൊന്നും തിരിച്ചറിയാൻ സാധിക്കില്ല. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമ കണ്ടവരൊക്കെ അമല പോളിന്റെ അഭിനയത്തെ വാനോളം അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. കുടുംബ സമേതം കാണാൻ പറ്റിയ സിനിമയാണിതെന്നും പ്രേക്ഷകർ പറയുന്നു. സംവിധായകൻ രത്നകുമാറും താരങ്ങളായ രോഹിത്തും ഗോപിയും അമലയ്ക്കൊപ്പം എത്തിയിരുന്നു.

ചിത്രത്തില്‍ ‘കാമിനി’ എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ചിത്രത്തിന്റെ റിലീസ് ആദ്യം പ്രതിസന്ധിയിൽ ആയിരുന്നു.തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കീ ഡെലിവറി മെസേജ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കിയിരുന്നു. പിന്നീട് വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെയാണ് ആദ്യ ദിനം ചിത്രം പ്രദർശിപ്പിക്കാനായത്.

ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല പോള്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നത്. നല്ല ചര്‍ച്ചകള്‍ക്ക് ഈ സിനിമ വഴിതെളിക്കുമെന്നും, ശക്തമായ കഥാപാത്രവും, കഥയും ചിത്രം ഞെട്ടിക്കുന്നത്, എ സര്‍ട്ടിഫീക്കറ്റ് പഠമാണിതെങ്കിലും അശ്ലീല പരമായതൊന്നും ഇതിലില്ല തുടങ്ങിയ അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് ഉണ്ടായിരിക്കുന്നത്.
റിലീസിന് മുന്നേ ‘ഡിയർ കോമ്രേഡ്’ന്റെ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ച് കരൺ ജോഹർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍