UPDATES

സിനിമാ വാര്‍ത്തകള്‍

റെക്കോർഡ് തുകക്ക് ‘യാത്ര’യുടെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമാണ് യാത്ര. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.ഇപ്പോഴിതാ ഇതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍.

എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മാര്‍ച്ച് 10ന് യാത്ര ആമസോണ്‍ പ്രൈമില്‍ എത്തും. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സും മികച്ച തുകക്കാണ് ആമസോണ്‍ സ്വന്തമാക്കിയിരിക്കുന്നത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സാണ്. പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍