UPDATES

സിനിമാ വാര്‍ത്തകള്‍

അമിത അളവിൽ മയക്കുമരുന്ന് നൽകി ഹോളിവുഡ് നടൻ എറിക് മൈക്കിൾസ്നെ കൊലപ്പെടുത്തി

ഓൺലൈൻ ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച രണ്ടു യുവാക്കളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് റിപോർട്ടുകൾ

ഹോളിവുഡ് നടൻ എറിക് മൈക്കിൾസ്നെ ലണ്ടനിലെ ചെസ്സൈൻടിങ്ങിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമിത അളവിൽ മയക്കുമരുന്ന് നൽകിയതാണ് മരണകാരണം എന്നാണ് റിപോർട്ടുകൾ. ജെയിംസ് ബോണ്ട് ചിത്രം സ്കൈ ഫാളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത നടനാണ് എറിക് മൈക്കിൾസ്.

ഓൺലൈൻ ഗേ ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച രണ്ടു യുവാക്കളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് റിപോർട്ടുകൾ. 21 നും 53 വയസിനും ഇടയിലുള്ളവരെ ലക്‌ഷ്യം വെച്ച് ആസൂത്രിതമായി കവർച്ച നടത്തുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിൽ.
ഇത്തരം ഡേറ്റിംഗ് ആപ്പ് കേന്ദ്രീകരിച്ച് നിരവധി പേരുമായി സൗഹൃദത്തിലാവുകയും പിന്നീട് മയക്കുമരുന്ന് നൽകി കവർച്ച നടത്തുകയും. സ്വകാര്യ വിവരങ്ങൾ ചോർത്തി ഭീഷണിപെടുത്തി മയക്കുമരുന്ന് ഇടപാടുകൾക്കായി പണം ആവശ്യപ്പെടുകയുമാണ് അവരുടെ രീതി.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍