UPDATES

സിനിമാ വാര്‍ത്തകള്‍

അമിതാഭ് ബച്ചനൊപ്പം റസൂല്‍ പൂക്കുട്ടിയും; മിസ്റ്ററി ത്രില്ലർ ‘ചേഹ്‍റെ’ ഒരുങ്ങുന്നു

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

മിസ്റ്ററി ത്രില്ലറില്‍ പ്രധാന കഥാപാത്രമായി അമിത ബച്ചൻ എത്തുന്നു. ‘ചേഹ്‍റെ ‘ എന്ന ത്രില്ലർ സിനിമയിൽ വക്കീല്‍ വേഷത്തിലാണ് ബോളിവുഡിന്റെ ‘ബിഗ് ബി’ എത്തുന്നത്. കൂടാതെ ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് റിപോർട്ടുകൾ.

ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വളരെ ആവശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപോർട്ടുകൾ. ശബ്‍ദത്തിനും പ്രധാന്യമുണ്ടാകുമെന്നും റസൂല്‍ പൂക്കുട്ടിയുടെ ശബ്‍ദമിശ്രണം ചിത്രത്തിന് മികവ് കൂട്ടുമെന്നുമാണ് ആരാധകര്‍ കരുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍