UPDATES

സിനിമാ വാര്‍ത്തകള്‍

‘അമ്മ’ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ; മൂന്ന് പ്രധാന ഭേദഗതിഗതികൾ ചർച്ച ചെയ്യും

സിനിമ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കുന്ന കാര്യവും വാർഷിക പൊതുയേഗത്തിൽ ചർച്ച ചെയ്യും.

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടക്കും. അമ്മയുടെ നേതൃനിരയിൽ വനിത സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ഇന്നത്തെ പൊതുയോഗത്തിൽ ചർച്ച ചെയ്യും.  നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട.

കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ഭരണ-ഘടനാ ഭേദഗതിയെ കുറിച്ച് ചർ‍ച്ച ചെയ്തിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം അഞ്ച് പ്രധാന സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതും. സിനിമ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കുന്ന കാര്യവും വാർഷിക പൊതുയേഗത്തിൽ ചർച്ച ചെയ്യും.

സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുയോഗത്തിൽ പുതിയ ഭേദഗതികൾ അംഗീകരിച്ചാലും അടുത്തവർഷം നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് മുതലെ ഈ തീരുമാനങ്ങൾ നടപ്പിലാക്കു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍