UPDATES

സിനിമാ വാര്‍ത്തകള്‍

‘അമ്മ’യുടെ ഭരണഘടനയിൽ മാറ്റം; ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും, വൈസ് പ്രസിഡന്റ് സ്ഥാനവും വനിതകൾക്ക്

ഈ മാസം 30 ന് ചേരുന്ന ജനറൽബോഡിയിൽ ആണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുക

താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സംഘടനയിൽ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സംഘടനയ്ക്കകത്ത് വനിതകൾക്കായി പരാതി പരിഹാര സെൽ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാകും. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും.

അമ്മയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്ന്റെ ആവശ്യം അംഗീകരിക്കുന്ന തീരുമാനമാണ് ഇപ്പോൾ ‘അമ്മ കൈക്കൊള്ളുന്നത് .ഈ മാസം 30 ന് ചേരുന്ന ജനറൽബോഡിയിൽ ആണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുക.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍