UPDATES

സിനിമ

കുപ്പിയെ ഓര്‍മയുണ്ടോ? ചങ്ക്‌സ് ബ്രോ വിശാഖുമായി അഭിമുഖം

ഒരു ത്രൂ ഔട്ട് കഥാപാത്രം ചെയ്തത് ആനന്ദത്തിലാണെങ്കില്‍ കൂടിയും ആ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും എന്നെ ഒരുപാട് പേര്‍ അറിയുന്നത്.

അനു ചന്ദ്ര

അനു ചന്ദ്ര

പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ഗണേശ് രാജ് അണിയിച്ചൊരുക്കിയ സിനിമയായിരുന്നു ആനന്ദം. ഈ ചിത്രത്തിലെ ‘കുപ്പി’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗഹൃദസംഘങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ വ്യക്തിത്വത്തിലൂടെയാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമക്ക് ശേഷം ഒമര്‍ ലുലു അവതരിപ്പിക്കുന്ന ചങ്ക്‌സ് എന്ന സിനിമയിലും കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിശാഖ് ബാലചന്ദ്രന്‍ നായരുണ്ട്. വിശാഖ് പുതിയ സിനിമയുടെ വിശേഷങ്ങള്‍ അനു ചന്ദ്രയുമായി പങ്കുവയ്ക്കുന്നു.

അനു ചന്ദ്ര: ആദ്യ സിനിമയിലെ കുപ്പിയെന്ന കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി താങ്കളുടെ കരിയറില്‍ പ്രതീക്ഷയുടെ വലിയൊരു ടാഗ് ലൈനല്ലെ തന്നത്?

വിശാഖ് ബാലചന്ദ്രന്‍: കുപ്പിയെന്ന ആനന്ദത്തിലെ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷകപ്രീതി വലുതായിരുന്നു. ആ ലെവലിലൊരു റെസ്‌പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. അത് സിനിമയുടെ കാര്യത്തിലാണെങ്കിലും കഥാപാത്രത്തിന്റെ കാര്യത്തിലാണെങ്കിലും. കിട്ടിയത് വളരെയധികം ഹാപ്പി റെസ്‌പോണ്‍സായിരുന്നു. പിന്നെ എല്ലാ ഗ്യാംഗിലും കുപ്പിയുടെ കുറച്ചെങ്കിലും ക്യാരക്ടറിസ്റ്റിക്‌സുളള ആരെങ്കിലും കാണും. അതുകൊണ്ട് തന്നെ വളരെ പേര്‍ക്ക് റിലേറ്റബിളായി തോന്നി ആ കഥാപാത്രം.

അനുആ കഥാപാത്രത്തിന്റെ സ്വാധീനം വ്യക്തിജീവിതത്തിലും പ്രതിഫലിച്ചിട്ടില്ലേ?

വിശാഖ്: തീര്‍ച്ചയായും. ഇപ്പോഴും കുപ്പി എന്ന് വിളിക്കുന്നവരുണ്ട്. ഒരു ത്രൂ ഔട്ട് കഥാപാത്രം ചെയ്തത് ആനന്ദത്തിലാണെങ്കില്‍ കൂടിയും ആ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും എന്നെ ഒരുപാട് പേര്‍ അറിയുന്നത്. എന്റെ യഥാര്‍ഥ പേര് വിശാഖ് ബാലചന്ദ്രന്‍ നായര്‍ എന്നാണ്. ഒരുപക്ഷേ ഈ ഒരു പേര് പരിചിതമല്ലാത്തതും കുപ്പിയെന്ന വിളിപ്പേരും കഥാപാത്രത്തിന്റേതായ സ്വാധീനം മൂലം വന്നതാകാം.

അനു: അത്തരത്തിലൊരു കഥാപാത്രം തന്ന ആനന്ദത്തിന് ശേഷം വീണ്ടുമൊരു ക്യാമ്പസ് മൂവിയയെത്തുന്ന ചങ്ക്‌സിനെ കുറിച്ച്?

വിശാഖ്: ചങ്ക്‌സ് ഒരു എന്റര്‍ടെയിനറാണ്. കംപ്ലീററ് കോമഡി എന്റര്‍ടെയിനറെന്ന രീതിയിലാണതിന്റെ ട്രീറ്റ്‌മെന്റെ്. ഒരു ഒമര്‍ ഫണ്ണെന്ന് കംപ്ലീറ്റ്‌ലി പറയാന്‍ പറ്റുന്ന പടം. അതില്‍ ഞങ്ങള്‍ നാലു പേര്‍. അതായത് ബാലു, ധര്‍മ്മജന്‍, ഗണപതി പിന്നെ ഞാന്‍ എന്നിവരടങ്ങുന്ന ഒരു ഗ്യാംങ് ആണുളളത്. ഈ ഗ്യാംഗിനെയാണ് പേരിലെ ചങ്ക്‌സ് വിശേഷിപ്പിക്കുന്നത്. അവര്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ്. അതിലേക്ക് ഒരു പെണ്‍കുട്ടി കയറി വരുന്നതോടെ അവിടെ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

അനുകഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ പറയുകയാണെങ്കില്‍?

വിശാഖ്: യൂദാസ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ചങ്ക്‌സെന്ന സിനിമക്കകത്തെ ഗ്യാംഗിലെ എല്ലാവരേയും വെച്ച് നോക്കുമ്പോള്‍ പക്വതയൊക്കെ ഉളള കഥാപാത്രം എന്റേതാണ്. അപ്പോള്‍ അതിന്റേതായ ഒരു വോയ്‌സ് ഉളള കഥാപാത്രമാണ്. പിന്നെ സ്വാഭാവികമായും ആ ഒരു ഗ്യാംഗിനകത്ത് നടക്കുന്ന കഥയുടെ പുതുമയാണ് സിനിമ നല്‍കുന്ന ട്രീറ്റ്‌മെന്റ്.

അനുസിനിമയോടുള്ള താത്പര്യത്തിന്റെ തുടക്കം?

വിശാഖ്: ബേസിക്കലി ഞാന്‍ എഞ്ചിനിയറിങ് കഴിഞ്ഞ് ചെന്നെയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അതിനിടയില്‍ സ്വാഭാവികമായും അഭിനയത്തോട് താല്‍പര്യമുണ്ടാകുകയും ആനന്ദത്തിന്റെ ഓഡീഷനെപ്പററി അറിയുകയും അതിനായി ശ്രമിക്കുകയും ചെയ്തു. അങ്ങനെ ഒരു ഓഡീഷന്‍ വഴി തന്നെയാണ് അതിലഭിനയിക്കുന്നതും. പിന്നീട് രഞ്ജിത് സാര്‍ – മമ്മുക്ക കൂട്ടുകെട്ടിലുണ്ടായ പുത്തന്‍പണത്തില്‍ ചെറിയൊരു കഥാപാത്രം ചെയ്തു. അത് അത്യാവശ്യം നെഗറ്റീവ് കഥാപാത്രമായിരുന്നു.

അനുഹാപ്പി വെഡ്ഡിംഗിന്റെ വിജയം ചങ്ക്‌സിനെത്രത്തോളം പ്രതീക്ഷ തരുന്നു?

വിശാഖ്: സംവിധായകന്‍ ഒമറിക്കയ്ക്ക് വളരെ കംഫര്‍ട്ടബിള്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ പറ്റി എന്നുളളതാണ് ആദ്യത്തെ കാര്യം. അതാണ് പുളളിയുടെ മേജര്‍ സ്‌ട്രെംഗ്ത് എന്നെനിക്ക് തോന്നുന്നു. കാരണം അദ്ദേഹം ഞങ്ങള്‍ക്ക് ഫ്രീയായി പെര്‍ഫോം ചെയ്യാനുള്ള സ്‌പെയ്‌സ് തന്നു. കൂടാതെ അദ്ദേഹം എപ്പോഴും ആക്ടീവ് ആയിട്ടുളള സംവിധായകന്‍ കൂടിയാണ്. അതിനെല്ലാം അപ്പുറം ഹാപ്പി വെഡ്ഡിംഗിന്റെ വിജയം ഒരു പ്രതീക്ഷ കൂടിയാണ്. ത്രൂ ഔട്ട് കോമഡി. സ്‌ററാര്‍ട്ടിംങ് ടു എന്‍ഡ് കംപ്ലീറ്റ്‌ലി ഹ്യൂമര്‍ ട്രാക്കിലൂടെ പോകുന്ന ഒരു പടം. അപ്പോള്‍ പറഞ്ഞു വരുന്നത് തീര്‍ച്ചയായും ചങ്ക്‌സിലൊരു പ്രതീക്ഷ കിട്ടാന്‍ കാരണം ഹാപ്പി വെഡ്ഡിംഗാണ്. പിന്നെ യൂത്ത് ഓറിയന്റായിട്ടുളള സബ്ജക്ടിലൂടെ ഒമറിക്ക തിരിച്ചു വരുമ്പോള്‍ പ്രതീക്ഷ കൂടുന്നു.

അനുകഥ നടക്കുന്ന പശ്ചാത്തലം എഞ്ചിനീയറിംഗ് കോളേജാണ്. ലൊക്കേഷന്‍ അനുഭവങ്ങള്‍?

വിശാഖ്: കാലടി ഉളള ശ്രീ ശങ്കര കോളേജിലായിരുന്നു ഷൂട്ടിംഗ്. അവിടത്തെ സ്റ്റുഡന്റ്‌സിന്റെ സഹകരണമാണ് എടുത്ത് പറയേണ്ട ഒന്ന്. ഇത്തരമൊരു പബ്‌ളിക് പ്ലെയ്‌സില്‍ ഷൂട്ട് ചെയ്യേണ്ടതിന്റേതായ തടസങ്ങള്‍ ഒന്നും ഇല്ലാതെ സാധിച്ചു. മാത്രമല്ല അവിടത്തെ വിദ്യാര്‍ത്ഥികള്‍ ഞങ്ങളേയും അവരിലൊരാളായി കണ്ട് അവരുടെ ഗ്യാംഗില്‍ ഉള്‍പ്പെടുത്തി. അവര്‍ ഒരു ജോളി – കംഫര്‍ട്ട് മൂഡ് ക്രിയേറ്റ് ചെയ്തു. അതാണ് ഏറ്റവും വലിയ സന്തോഷം.

അനു: പുതിയ പ്രോജക്ടുകള്‍?

വിശാഖ്: ചങ്ക്‌സിന്റെ കൂടെ തന്നെ മാച്ച് ബോക്‌സ് റിലീസാകാനുണ്ട്. അതിന്റെ സംവിധായകന്‍ പുതിയ ആളാണ്. രേവതി കലാമന്ദിറാണ് മാച്ച് ബോക്‌സ് നിര്‍മ്മിക്കുന്നത്. നവാഗതനായ ശിവറാം മണിയാണ് സംവിധാനം. തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അസോസിയേററ്, അസിസ്റ്റന്റ് ഒക്കെയായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണദ്ദേഹം. അതില്‍ റോഷനും ഞാനുമാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയെ കുറിച്ച് ഇപ്പോള്‍ കൂടുതലായൊന്നും പുറത്ത് പറയുന്നില്ല. ചങ്ക്‌സില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, ചെറിയൊരു ക്യാന്‍വാസിനകത്ത് നിന്ന് കൊണ്ടുളള സിനിമയാണിത്. കോഴിക്കോടാണ് ഫുള്‍ ലൊക്കേഷന്‍.

അഭിനയം ഇങ്ങനെ തുടരാന്‍ തന്നെയാണ് ഇനിയുളള പ്ലാന്‍. ചെമ്പരത്തിപ്പൂ എന്ന ആസിഫ് അലി നായകനാകുന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞു. പിന്നെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തു. കുഴപ്പമില്ലാതെ മുമ്പോട്ട് പോകുന്നു. ഇനി കൂടുതല്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍