UPDATES

സിനിമാ വാര്‍ത്തകള്‍

തണ്ണീര്‍മത്തൻ ദിനങ്ങളിൽ നിന്ന് അനശ്വര തമിഴിലേക്ക്; അരങ്ങേറ്റം എആര്‍ മുരുകദോസിന്റെ കഥയിൽ തൃഷക്കൊപ്പം

തമിഴിലെ പ്രശസ്ത സംവിധായകന്‍ എആര്‍ മുരുകദോസാണ് ചിത്രത്തിന് വേണ്ടി കഥയെഴുതിയിരിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജന്‍. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുകയാണ്. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തില്‍ തുടക്കമിട്ട ശേഷമാണ് അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങളിലേക്കും എത്തിയിരുന്നത്. ഇപ്പോഴിതാ തണ്ണീര്‍മത്തനു ശേഷം തമിഴകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. നടി തൃഷയ്‌ക്കൊപ്പമാണ് അനശ്വര രാജന്‍ ആദ്യമായി തമിഴിലെത്തുന്നത്. രാംഗി എന്ന പേരിട്ട സിനിമ എങ്കെയും എപ്പോതും ഒരുക്കിയ എം ശരവണന്‍ ആണ് സംവിധാനം ചെയ്യുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ എആര്‍ മുരുകദോസാണ് ചിത്രത്തിന് വേണ്ടി കഥയെഴുതിയിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രാംഗിയില്‍ തൃഷയ്‌ക്കൊപ്പം പ്രാധാന്യമുളള മുഴുനീള കഥാപാത്രമായിട്ടാണ് അനശ്വര എത്തുന്നതെന്ന് അറിയുന്നു. രാംഗിക്കു പുറമെ ബിജു മേനോന്‍ നായകനാകുന്ന മലയാള ചിത്രം ആദ്യ രാത്രിയിലും അനശ്വര രാജന്‍ അഭിനയിക്കുന്നുണ്ട്.

ALSO READ: നാളെ ഈ സിനിമയും എടുത്ത് ‘കിണറ്റിൽ ഇടാൻ തോന്നും’ എന്ന ട്രോളുകൾ വന്നേക്കാം; ‘അഡാർ ലൗ’- ‘തണ്ണീർമത്തൻ ദിനങ്ങൾ’ താരതമ്യത്തെ കുറിച്ച് സംവിധായകൻ

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍