UPDATES

സിനിമാ വാര്‍ത്തകള്‍

‘അന്ധാധുന്‍’ തമിഴിലേക്ക്; ധനുഷല്ല, നായകനാകുന്നത് പ്രശാന്ത്

നേരത്തേ ധനുഷ് കേന്ദ്രകഥാപാത്രമായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

യുഷ്മാന്‍ ഖുറാനയെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ അന്ധാധുന്‍ തമിഴ് റീമേക്കില്‍ പ്രശാന്ത് നായകനാകുന്നു. നേരത്തേ ധനുഷ് കേന്ദ്രകഥാപാത്രമായെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രശാന്തിന്റെ പിതാവും നടനുമായ ത്യാഗരാജനാണ് സിനിമയുടെ തമിഴ്പതിപ്പ് നിര്‍മിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 90കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലും താരപദവിയിലേക്ക് ഉയര്‍ന്ന നടനാണ് പ്രശാന്ത്. പിന്നീട് ഏതാനും ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ പ്രശാന്തിന്റെ അവസരങ്ങള്‍ കുറഞ്ഞു. മുന്‍നിര നായകനിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുൻ. രാധികാ ആംപ്‍തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല. മികച്ച നടനുള്ള പുരസ്‍കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു. ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലെ അഭിനയത്തിന് വിക്കി കൌശലും ആയുഷ്‍മാൻ ഖുറാനെയ്‍ക്കൊപ്പം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍