UPDATES

സിനിമാ വാര്‍ത്തകള്‍

എന്നെ കിളവനാക്കൂ; ഫേസ് ആപ്പിനോട് അനില്‍ കപൂര്‍ ചലഞ്ച്

മോളിവുഡിൽ മമ്മൂക്ക ആണെങ്കിൽ ബോളിവൂഡിൽ ഫേസ് ആപ്പ് തോറ്റത് അനിൽ കപൂറിന് മുന്നിൽ ആണ്

സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഫേസ് ആപ്പ് തരംഗം അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഫേസ് ആപ് വഴി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന ഫോട്ടോയാണ് എല്ലാവരും ഷെയര്‍ ചെയ്തിരുന്നത്.

ബോളിവുഡ് മുതൽ മോളിവുഡ് വരെ താരങ്ങൾ ഉൾപ്പടെ ഈ ഫേസ് ആപ്പ് തരംഗത്തിൽ പങ്കാളികൾ ആയിരുന്നു. എല്ലാവരും ഫേസ് ആപ്പിലൂടെ വയസ്സായപ്പോൾ ആപ്പ് തോറ്റത് നടൻ മമ്മൂക്കയുടെ മുന്നിലായിരുന്നു. ഇതിന്റെ ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മോളിവുഡിൽ മമ്മൂക്ക ആണെങ്കിൽ ബോളിവൂഡിൽ ഫേസ് ആപ്പ് തോറ്റത് അനിൽ കപൂറിന് മുന്നിൽ ആണ് .

 

അനിൽ കപൂറിന്റെ പേരിൽ നിരവധി ഫേസ് ആപ്പ് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സോനം കപൂറിനു നേരെയും ട്രോളുകൾ ഉയരുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഇന്റെർസ്റ്റെല്ലാറിലെ യുവാവായ അച്ഛൻ പ്രായം ചെന്ന മകളെ മരണക്കിടക്കയിൽ കാണാൻ പോകുന്ന മീം എടുത്താണ് സോനം കപൂറിനെ ട്രോളുന്നത്. എന്നാൽ തന്റേ പേരിൽ ഇറങ്ങിന്ന മീമികളെ കുറിച്ച് അനിൽ കപൂറും പ്രതികരിച്ചിരിക്കുകയാണ്.

‘ജനങ്ങളുടെ ക്രിയാത്മകത കണ്ട് ഞാൻ അമ്പരന്നിരിക്കുകയാണ്. എന്നെ കൊണ്ടുള്ള മീമുകൾ തീർന്നെന്നും കരുതി ഇരിക്കുമ്പോൾ അവർ ഉടൻ തന്നെ അടുത്തതുമായി വരും. ഞാൻ ശ്രമിക്കാതെ ഇരുന്നിട്ടും എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെ ആനന്ദിപ്പിക്കാനും, പ്രചോദിപ്പിക്കാനും കഴിയുന്നതിൽ സന്തോഷം’- അനിൽ പറയുന്നു.

ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും’, ഈ ഡയലോഗ് ഇന്ന് മലയാള സിനിമയില്‍ ചേരുക ഒറ്റ നടനേയുള്ളൂ- ജോജു ജോർജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍