UPDATES

സിനിമാ വാര്‍ത്തകള്‍

വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവാകുന്നു; കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിമോൾ ഇനി ‘ഹെലൻ’

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലെന്‍.

ആനന്ദം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ പുറത്ത് വിട്ടു.ഹെലെന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ ‘ബേബിമോളെ’ അവതരിപ്പിച്ച അന്ന ബെന്‍ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് സംവിധാനം.

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലെന്‍. ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്ന് പോസ്റ്റര്‍ സൂചന തരുന്നു. റെഡ് ടോപ്പും ക്യാപ്പുമടക്കം സ്ഥാപനത്തിന്റെ യൂണിഫോമിലാണ് പോസ്റ്ററില്‍ കഥാപാത്രം. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍