UPDATES

സിനിമാ വാര്‍ത്തകള്‍

‘ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്’; ‘പതിനെട്ടാംപടി’യെ കുറിച്ച് അനൂപ് മേനോൻ

‘പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്.’

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്‌ത പതിനെട്ടാംപടിയെക്കുറിച്ച് വികാരാധീനനായി അനൂപ് മേനോന്‍. ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം താന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് പുതിയ സംവിധായകര്‍ക്കുമുന്നില്‍ പ്രചോദനമാവുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍ എന്ന് പറയുമാകയാണ് അനൂപ് മേനോൻ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് മേനോൻ ഇക്കാര്യം പങ്കുവെച്ചത്.

”പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്… ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.. പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..” – അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു

ഒട്ടേറെ പുതുമുഖങ്ങളെ നായകന്മാരാക്കി ശങ്കർ രാമകൃഷ്‌ണൻ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. പുതുമുഖങ്ങള്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്.

അഹാന കൃഷ്ണകുമാറാണ് നായികമാരില്‍ ഒരാള്‍. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍ കെച്ചാ, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍. ടോണി ജായുടെ ഒങ് ബാക്ക് പോലുള്ള ചിത്രങ്ങളില്‍ സഹകരിച്ചിട്ടുള്ള കെച്ചയുടെ ആദ്യ മലയാളചിത്രം കൂടിയാണ് പതിനെട്ടാംപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍