UPDATES

സിനിമാ വാര്‍ത്തകള്‍

ദുൽഖർ ചിത്രത്തിലൂടെ സംവിധാന സഹായിയായി നടി അനുപമ പരമേശ്വരൻ

ദുൽഖുർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ഗ്രിഗറി നായകനായി എത്തുന്ന ചിത്രത്തിലാണ് സംവിധാന സഹായിയായി അനുപമ മലയാള സിനിമയിലേക്ക് എത്തുന്നത്.

പ്രേമത്തിലെ ‘ആലുവ പുഴയുടെ തീരത്ത്..’ എന്ന ഒറ്റ ഗാനത്തിലൂടെ  പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരൻ. സിനിമയിറങ്ങും മുൻപ് തന്നെ അനുപമ അഭിനയിച്ച ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യ മലയാള ചിത്രത്തിന് ശേഷം തെലുങ്കു സിനിമയിലൂടെ തിളങ്ങിയ അനുപമ ദുൽഖറിന്റെ നായികയായിട്ടാണ് ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്.

ഇപ്പോഴിതാ മറ്റൊരു ദുൽഖുർ ചിത്രത്തിലൂടെ തന്നെ അസിസ്റ്റന്റ് ഡയറക്റ്ററായി സംവിധാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് താരം. ദുൽഖുർ സൽമാൻ ആദ്യമായി നിർമ്മിക്കുന്ന ഗ്രിഗറി നായകനായി എത്തുന്ന ചിത്രത്തിലാണ് സംവിധാന സഹായിയായി അനുപമ മലയാള സിനിമയിലേക്ക് എത്തുന്നത്. നവാഗതനായ ഷംസുവാണ് ചിത്രത്തിന്റെ സംവിധായകൻ.

“ഒരു പുതിയ തുടക്കം. ദുൽക്കറിന്റെ പുതിയ നിർമാണ സംരംഭമായ ചിത്രത്തിൽ ഷംസുവിന്റെ സഹായിയായി.. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീരൻ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം വഴിയെ പറയാം… എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹവും വേണം,” അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനുപമയുടെ പുതിയ റോളിന് അഭിനന്ദനങ്ങളുമായി ദുൽക്കർ സൽമാനും എത്തി. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല… ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി,’ ദുൽഖർ മറുപടിയായി കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍