UPDATES

സിനിമാ വാര്‍ത്തകള്‍

ആ സമരയൗവനത്തെ ഇന്നും ആവേശം ഒട്ടും ചോരാതെ കാണുമ്പോൾ പിടിച്ചകൊടിയോടുള്ള സ്നേഹം ഇരട്ടിക്കുന്നു; അപ്പാനി ശരത്ത്

വ്യവസ്ഥിതികളോട് കലഹിച്ചു ജീവിക്കാൻ പഠിപ്പിച്ചത് എന്റെ ക്യാമ്പസാണ്. പ്രതികരണശേഷിയുള്ള ജീവിതങ്ങളാണ് നാം ഓരോത്തരും എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചത് എന്റെ വിദ്യാർത്ഥി സംഘടനയുമാണ്.

അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് അപ്പാനി ശരത്ത്. വി എസ് അച്യുതാനന്ദനൊപ്പം വേദി പങ്കിടാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയും താനെന്നും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നെന്നും പറയുകയാണ് അപ്പനി ശരത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശരത്ത് ലോ അക്കാദമിയിലെ പരിപാടിയിൽ വിഎസ്നൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷവും ക്യാമ്പസ് ഓർമ്മകളും തന്റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കിയത്.

അപ്പാനി ശരത്ത്ന്റെ ഫേസ്ബുക്ക് കുറിപ്പ്;

വ്യവസ്ഥിതികളോട് കലഹിച്ചു ജീവിക്കാൻ പഠിപ്പിച്ചത് എന്റെ ക്യാമ്പസാണ്. പ്രതികരണശേഷിയുള്ള ജീവിതങ്ങളാണ് നാം ഓരോത്തരും എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചത് എന്റെ വിദ്യാർത്ഥി സംഘടനയുമാണ്. ഇടതുപക്ഷം ഹൃദയപക്ഷമാണെന്നു മനസിലാക്കിയ ക്യാമ്പസ്‌ ദിനങ്ങളിലാണ് എന്നിലെ കലാകാരനെ ഞാൻ പൂർണമായി തിരിച്ചറിയുന്നതും. ക്യാമ്പസ്‌ യൂണിയന്റെ സഹായത്തോടുകൂടി ഒരുപാട് വേദികൾ എനിക്ക് ലഭിച്ചു. ഇന്നും കോളേജ് ഫെസ്റ്റുകളിൽ അഥിതിയായി പോകുമ്പോൾ പഴയ കാലടി യൂണിവേഴ്സിറ്റിയിലെ സംഘടനാപ്രവർത്തനവും, പരിപാടികളും ഓർമ്മവരും.

ഇന്ന് ലോ അക്കാദമിയിലെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മറ്റൊരു അത്ഭുതവും എന്നെതേടി വന്നു. ഓർമവെച്ചകാലം മുതൽ കേട്ടുകൊണ്ടിരിക്കുന്ന,എന്നും ആവേശത്തോടുകൂടിമാത്രം കണ്ടിട്ടുള്ള സഖാവ് വി എസ് അച്യുതാനന്ദനൊപ്പം വേദി പങ്കിടാൻ സാധിച്ചു. പുന്നപ്ര വയലാറിലെ ആ സമരയൗവനത്തെ ഇന്നും ആവേശം ഒട്ടും ചോരാതെ കാണുമ്പോൾ. പിടിച്ചകൊടിയോടുള്ള സ്നേഹം ഇരട്ടിക്കുന്നു.

വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും നായകനായും ശരത് മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിരത്‌നത്തിന്റ ചെക്ക ചിവന്ത വാനം, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലൂടെ അപ്പാനി ശരത് തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍