UPDATES

സിനിമാ വാര്‍ത്തകള്‍

സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക്; താരത്തിന്റെ വരവ് മോഹൻലാൽ ചിത്രത്തിലൂടെ

അര്‍ബാസ് ഖാനൊപ്പമുള്ള ചിത്രം മോഹൻലാൽ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു

ബോളിവുഡ് നടനും സൽമാൻ ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലും സാന്നിധ്യം അറിയിക്കുന്നു. മോഹൻലാൽ നായകനായി എത്തുന്ന ‘ബിഗ് ബ്രദറി’ലൂടെയാണ് അർബാസ് ഖാൻ മലയാളത്തിലെത്തുന്നത്. മോഹൻലാലിന്റെ സഹോദരന്റെ വേഷമാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത്.‌ വേദാന്തം എന്ന ഐ.പി.എസ് ഓഫീസറായാണ് അര്‍ബാസ് എത്തുക.

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. സൂപ്പര്‍ഹിറ്റ് ചിത്രം ദബാംഗിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവുമായി തിരക്കിലാണ് ഇപ്പോള്‍ അര്‍ബാസ് ഖാന്‍. ഷൂട്ടിങ് കഴിയുന്നതോടെ‌ ബിഗ് ബ്രദറിന്റെ ചിത്രീകരണത്തിനായ് അര്‍ബാസെത്തും.

അര്‍ബാസ് ഖാനൊപ്പമുള്ള ചിത്രം മോഹൻലാൽ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.കൂടാതെ സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രവും അര്‍ബാസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
തെന്നിന്ത്യന്‍ താരം നടി റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍