UPDATES

സിനിമാ വാര്‍ത്തകള്‍

ഞാനൊരു മോഹന്‍ലാല്‍ ആരാധികയാണോ എന്നു ചോദിച്ചാല്‍; മഞ്ജു വാര്യര്‍ പറയുന്നു

മോഹന്‍ലാല്‍ എന്ന പേരില്‍ മഞ്ജു വാര്യരുടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്

മോഹന്‍ലാല്‍ എന്ന പേരില്‍ മഞ്ജുവാര്യരുടെ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ സ്വാഭാവികമായൊരു ചോദ്യം മഞ്ജുവിനു നേര്‍ക്കുണ്ടായി; മഞ്ജു വാര്യര്‍ ശരിക്കും മോഹന്‍ലാല്‍ ഫാനാണോ? ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. മഞ്ജു പറയുന്നത് ഇപ്രകാരമാണ്; ഞാന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും ആരാധികയാണ്. നയപരമായി പറയുന്നൊരു മറുപടിയല്ലിത്. ഒരു അഭിനേത്രി എന്ന നിലയില്‍ മമ്മൂക്കയും ലാലേട്ടനും ഒരു സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പ്രയ്തനവും അവരുടെ കഴിവും എനിക്ക് മനസിലാക്കാന്‍ സാധിക്കും. അവരവരുടെ വഴിയില്‍ പരസ്പരം താരതമ്യം ചെയ്യാന്‍ പറ്റാത്ത രണ്ടു പ്രതിഭകളാണ് ലാലേട്ടനും മമ്മൂക്കയും. മലയാള സിനിമയുടെ നെടുംതൂണുകളാണിരുവരും കാലങ്ങളായുള്ള സമര്‍പ്പണവും കഴിവും കൊണ്ട് അവരിപ്പോഴും ശക്തരായിതന്നെ നിലനില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന സിനിമയില്‍ എന്റെ കഥാപാത്രമായ മീനുക്കുട്ടി ഒരു കടുത്ത മോഹന്‍ലാല്‍ ആരാധികയല്ല, മറിച്ച് ഒരു നടന്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണ്; മഞ്ജു പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍