UPDATES

സിനിമാ വാര്‍ത്തകള്‍

അര്‍ജന്റീന ഫാന്‍സിനെ കാണാന്‍ കാത്തിരിപ്പ് നീളും

പരീക്ഷാക്കാലമായതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത് എന്ന് വിതരണക്കാരയ സെന്‍ട്രല്‍ പിക്ചേഴ്സ് അറിയിച്ചു.

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് ഒന്നിനായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 22ലേക്ക് റിലീസ് നീട്ടിയിരിക്കുന്നതായാണ് പുതിയ അറിയിപ്പ്.

പരീക്ഷാക്കാലമായതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത് എന്ന് വിതരണക്കാരയ സെന്‍ട്രല്‍ പിക്ചേഴ്സ് അറിയിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍