UPDATES

സിനിമാ വാര്‍ത്തകള്‍

ധനുഷിന്റെ നായികയായി മഞ്ജു വാര്യർ

കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും.

വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് വെട്രിമാരൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിൽ ധനുഷിനൊപ്പം പ്രധാന കഥാപാത്രം ചെയ്യാൻ മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും. ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. ആദ്യമായിട്ടാണ് മഞ്ജു വാര്യർ ഒരു തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്.

മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും തരാം ട്വീറ്റ് ചെയ്തു.

ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ ധനുഷ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. കലൈപുള്ളി എസ് താണുവിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. ചിത്രത്തെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വി ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആടുകളം, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകൻ വെട്രിമാരന്‍ ഇന്ന് രാജ്യത്തെ ഏറ്റവും പോപ്പുലര്‍ ആയ സംവിധായകരില്‍ ഒരാളാണ്.

മാരി 2 ആണ് ധനുഷിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സായി പല്ലവി നായികയായ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍