UPDATES

സിനിമാ വാര്‍ത്തകള്‍

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി അക്രമിച്ചെന്നു പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്

റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്തിനുമെതിരേയും കേസ് എടുത്തിട്ടുണ്ട്

ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസും സഹൃത്ത് നവാസുും ചേര്‍ന്ന് അക്രമം നടത്തിയെന്നാണ് പരാതി.

അതേസമയം റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിയ്‌ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ്, നവാസ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ആല്‍വിന്‍ ആന്റണി, സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍