UPDATES

സിനിമാ വാര്‍ത്തകള്‍

ആറാം ദിനം ബോക്സ് ഓഫീസിൽ ലോക സിനിമ ചരിത്രത്തില്‍ ഇടം നേടി അവഞ്ചേഴ്‍സ് എൻഡ്‍ഗെയിം

റിപോർട്ടുകൾ പ്രകാരം ഇതിനോടകം തന്നെ ചിത്രം അന്താരാഷ്ട്രതലത്തിൽ 2000കോടി ഡോളർ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ് : എൻഡ്‍ഗെയിമിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ വെറും ആറു ദിവസങ്ങൾ കൊണ്ടുതന്നെ കലക്ഷനില്‍ ലോക സിനിമ ചരിത്രത്തില്‍ പത്താം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. ചിത്രം ഈ ചൊവ്വാഴ്ച അന്താരാഷ്ട്രതലത്തിൽ ഒരു ബില്യൻ ഡോളർ കളക്ഷൻ സ്വന്തമാക്കി.

റിപോർട്ടുകൾ പ്രകാരം ഇതിനോടകം തന്നെ ചിത്രം അന്താരാഷ്ട്രതലത്തിൽ 2000കോടി ഡോളർ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

അവൺഗർസ്: എൻഡ് ഗെയിം ഇപ്പോൾ ദി ഫെയിറ്റ് ഓഫ് ദി ഫ്യൂറിയസ് (1.236 ബില്യൺ ഡോളർ), ഇൻക്രൈവിൾസ് 2 (1.243ബില്യൺ ഡോളർ), ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ( 1.264 ബില്യൺ ഡോളർ), ഫ്രോസൺ (1.277ബില്യൺ ഡോളർ), ജുറാസിക് വേൾഡ്: (1.31ബില്യൺ ഡോളർ), സ്റ്റാർ വാർസ് (1.333 ബില്യൺ ഡോളർ), ഹാരി പോട്ടർ ആന്റ് ദി ഡെത്ത്ലി ഹാലോസ് ( 1.342ബില്യൺ ഡോളർ). എന്നീ ചിത്രങ്ങളെ ആണ് ആഗോള തലത്തിൽ പിന്നിൽ ആക്കിയിരിക്കുന്നത്.

റിലീസ് ദിവസം ലോകമെമ്പാടു നിന്നുമായി 1403 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചൈനയില്‍ നിന്ന് മാത്രം ചിത്രം 334 കോടി രൂപ സ്വന്തമാക്കി.  മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 150.20 കോടി രൂപയാണ് സ്വസ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം. അന്തോണി റൂസോയും ജോ റൂസോയുമാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹീറോ സിനിമ ശ്രേണി അവഞ്ചേഴ്‍സിലെ അവസാന സിനിമയാണിത്. ചിത്രത്തിൽ ബർട്ട് ഡൗനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ. ക്രിസ്റ്റഫർ ഹെംസ്വർത്ത്‌സ്‌കാർലെറ്റ് ജൊഹാൻസൻ ജൊഹംഷൊന്,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍