UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യം ടൈറ്റാനിക്ക് മുക്കി ഇപ്പോൾ അവതാറിനെ മറികടന്നു; ലോക കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത് അവഞ്ചേഴ്സ്

ഇന്ത്യയിൽ 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് എൻഡ്ഗെയിം

ലോക സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം.ജയിംസ് കാമറൂൺ ചിത്രം അവതാറിനെ തകർത്താണ് അവഞ്ചേഴ്‌സ് ഇപ്പോൾ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏറെ വർഷങ്ങളായി അദ്ദേഹത്തിന്റെ തന്നെ അവതാറും ടൈറ്റാനിക്കുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടര്‍ന്നിരുന്നത്.

2.88 ബില്യണ്‍ യു.എസ് ഡോളറാണ് അവഞ്ചേഴ്‌സ് ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. അവതാറിനെ തകർക്കാൻ അവഞ്ചേർസ് വീണ്ടും റി–റിലീസ് ചെയ്യാൻ മാർവൽ തയാറായിരുന്നു. ഇതിനു പുറമെ ഓവർസീസ് റൈറ്റ്സിലൂടെ കിട്ടിയ തുകയും ചൈനയിലെ ചിത്രത്തിന്റെ കലക്‌ഷനും ബോക്സ്ഓഫീസ് കലക്‌ഷൻ വർധിക്കാൻ കാരണമായി.

2.18 ബില്യൻ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കലക്‌ഷൻ. വെറും 12 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം ടൈറ്റാനിക്കിന്റെ റെക്കോർഡ് തകർത്തത്. 2.787 ബില്യനുമായി അവതാർ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 2 ബില്യൻ ക്ലബിലെത്താൻ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. എന്നാൽ വെറും 11 ദിവസങ്ങൾ കൊണ്ടാണ് എൻഡ്ഗെയിം 2 ബില്യൻ കലക്‌ഷനിലെത്തിയത്. അവതാർ (47 ദിവസം), ഇൻഫിനിറ്റി വാർ (48 ദിവസം). ഇന്ത്യയിൽ നിന്ന് മാത്രം 350 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.

ആദ്യദിനം 50 കോടി നേടിയ ചിത്രം രണ്ടാം ദിനം നൂറുകോടി ക്ലബിൽ എത്തി. ഇന്ത്യയിൽ 300 കോടി ക്ലബിൽ എത്തുന്ന ആദ്യ ഹോളിവുഡ് ചിത്രമാണ് എൻഡ്ഗെയിം. ഡിസ്നിയുടെ ഓൺലൈൻ സ്ട്രീമിങ് സര്‍വീസ് ആയ ഡിസ്നി പ്ലസിലൂടെ ഡിസംബർ 11ന് എൻഡ്ഗെയിം ഇന്റർനെറ്റില്‍ റിലീസ് ചെയ്യും,

നേരത്തെ കലക്‌ഷനിൽ ടൈറ്റാനിക്കിനെ അവഞ്ചേർസ് മറികടന്നപ്പോൾ തന്റെ തോൽവി സമൂഹമാധ്യമത്തിലൂടെ കാമറൂൺ പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. അവഞ്ചേഴ്സിന്റെ ലോഗോയിൽ ഇടിച്ച് ടൈറ്റാനിക്ക് മുങ്ങുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതേസമയം ജയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. അടുത്ത വർഷം ഡിസംബർ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഡിസംബർ 17, 2021 ആണ്. അവതാർ 3 , ഡിസംബർ 22, 2023 നും അവതാർ 4, ഡിസംബർ 19, 2025 നും അവതാർ 5, ഡിസംബർ 17, 2027 നും റിലീസിന് എത്തും എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

Also Read: സിനിമകളും സീരിസുകളും ഉൾപ്പടെ 10 പ്രോജക്ടുകൾ: മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ നാലാം ഘട്ട ചിത്രങ്ങൾ പ്രഖ്യാപിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍