UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യ വാരം തന്നെ ആഗോള ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് അവഞ്ചേഴ്‍സ് എൻഡ്‍ഗെയിം

എക്കാലത്തെയും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ അവതാറിന്റെ റെക്കോർഡും ചിത്രം മറികടക്കുമെന്നാണ് റിപോർട്ടുകൾ

അവഞ്ചേഴ്‍സ് പരമ്പരയിലെ അവഞ്ചേഴ്‍സ് : എൻഡ്‍ഗെയിമിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ വൻ പ്രതികരണമാണ് ലഭിക്കുന്നത്.  ഇതിനോടകം തന്നെ ചിത്രം ലോകമെമ്പാടു നിന്നുമായി 120 കോടി യുഎസ് ഡോളർ ആണ് ചിത്രം സ്വന്തമാക്കിയത് (ഏകദേശം 8500 കോടിയോളം രൂപ). എക്കാലത്തെയും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ അവതാറിന്റെ റെക്കോർഡും ചിത്രം മറികടക്കുമെന്നാണ് റിപോർട്ടുകൾ.

റിലീസ് ദിവസം ലോകമെമ്പാടു നിന്നുമായി 1403 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചൈനയില്‍ നിന്ന് മാത്രം ചിത്രം 334 കോടി രൂപ സ്വന്തമാക്കി. ഇപ്പോഴിതാ മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 150.20 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ അവഞ്ചേഴ്‍സ്: ഇൻഫിനിറ്റി വാറിന്റെ തുടര്‍ച്ചയാണ് അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം. അന്തോണി റൂസോയും ജോ റൂസോയുമാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സൂപ്പര്‍ഹീറോ സിനിമ ശ്രേണി അവഞ്ചേഴ്‍സിലെ അവസാന സിനിമയാണിത്. ചിത്രത്തിൽ ബർട്ട് ഡൗനീ ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ. ക്രിസ്റ്റഫർ ഹെംസ്വർത്ത്‌സ്‌കാർലെറ്റ് ജൊഹാൻസൻ ജൊഹംഷൊന്,ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവർ അണിനിരക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍