UPDATES

സിനിമാ വാര്‍ത്തകള്‍

സിനി അവാർഡ്‌സ് ; ദിലീപിനെ ഒഴിവാക്കിയതിൽ ഭിന്നത രൂക്ഷം

സിനിമ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായിമയായ സിനിമ പാരഡൈസോ ക്ലബും മൂവി സ്ട്രീറ്റും തമ്മിലാണ് ദിലീപ് വിഷയത്തിൽ അഭിപ്രായ വ്യത്യസം

ഫേസ്ബുക്ക് സിനിമ കൂട്ടായ്മകൾ നടത്തുന്ന സിനിമ അവാർഡ്‌സ് വോട്ട് എടുപ്പിൽ ദിലീപിനെ ഒഴിവാക്കിയതിൽ ഭിന്ന അഭിപ്രായങ്ങൾ. സിനിമ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായിമയായ സിനിമ പാരഡൈസോ ക്ലബും മൂവി സ്ട്രീറ്റും തമ്മിലാണ് ദിലീപ് വിഷയത്തിൽ അഭിപ്രായ വ്യത്യസം. കഴിഞ്ഞ ദിവസം സി.പി.സി(സിനിമ പാരഡൈസോ ക്ലബ് ) നൽകാറുള്ള അവാര്‍ഡ് വോട്ടെടുപ്പില്‍ നിന്നും ഇത്തവണ ദിലീപിനെയും അലന്‍സിയറിനെയും ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.

ഇതിനു തൊട്ടു പിന്നാലെയാണ് മൂവി സ്ട്രീറ്റ് ഗ്രൂപ്പ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ദിലീപ് എന്ന നടൻ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രത്തെയോ സിനിമയെയോ ഏകാധിപത്യസ്വഭാവത്തോടെ ടീം മൂവി സ്ട്രീറ്റ് നോമിനേഷനുകളിൽ നിന്ന് വിലക്കുന്നതല്ല എന്നും, നോമിനേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിജയിയെ തിരഞ്ഞെടുക്കുന്നതും ഗ്രൂപ്പ് അംഗങ്ങളാണ് അതുകൊണ്ട് ദിലീപിന്റെ സിനിമയെ തിരഞ്ഞെടുക്കണോ അവജ്ഞതയോടെ തള്ളിക്കളയണോ എന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് തീരുമാനിക്കാമെന്നും മൂവി സ്ട്രീറ്റ് വ്യക്തമാക്കുന്നു.

ഇരു ഗ്രൂപ്പുകളുടെയും നിലപാടുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപെടുത്തുന്നുണ്ട്. സിനിമ ഗ്രൂപ്പുകളിലെ പ്രധാന ചർച്ചാ വിഷയവും ഇതുതന്നെയാണ് ഇപ്പോൾ.

സിനിമയെ സിനിമയായി മാത്രം കാണാനാവില്ലെന്നും ആയതിനാല്‍ കുറ്റാരോപിതരായ ദിലീപിനെയും അലന്‍സിയറെയും അന്തിമ പോള്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണെന്നും,എന്നാല്‍ ഇവര്‍ ഭാഗമായ സിനിമകള്‍ ഒഴിവാക്കിയിട്ടില്ലെന്നും സിപിസി പ്രസ്താവനയിലൂടെ ഇന്നലെ അറിയിച്ചിരുന്നു.

മൂവി സ്ട്രീറ്റ് നിലപാട് ഇങ്ങനെ;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍