UPDATES

സിനിമാ വാര്‍ത്തകള്‍

ഇടവേളക്ക് ശേഷം ബാബു ആന്റണി വീണ്ടും ബോളിവുഡിലേക്ക്

ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്

നടൻ ബാബു ആന്റണി ബോളിവുഡിലേക്ക്. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്. ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്നാണ് റിപോർട്ടുകൾ. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്. 1988 ല്‍ പുറത്തിറങ്ങിയ ഹത്യ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2012–ല്‍ പുറത്തിറങ്ങിയ എക് ദിവാനാ ഥാ എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തമിഴ് പതിപ്പിലും അദ്ദേഹം തന്നെയാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

തേസമയം അക്ഷയ് കുമാർ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഫർഹാദ് സംജി സംവിധാനം ചെയ്യുന്ന ബച്ചൻ പാണ്ഡെയാണ് അക്ഷയ്‌യുടെ അടുത്ത ചിത്രം. റിലീസിനൊരുങ്ങുന്ന ഹൗസ്ഫുൾ നാലാം ഭാഗത്തിനു ശേഷം ഫർഹാദും അക്ഷയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നൂറു സിംഹാസനങ്ങള്‍ വെറുമൊരു കഥയല്ലെന്നും, ഉണ്ടയിലെ ബിജു കുമാര്‍ വെറുമൊരു കഥാപാത്രമല്ലെന്നും നമ്മള്‍ക്ക് മനസിലാകാന്‍ കുമാറിനെ പോലുള്ളവര്‍ ഇനിയും ജീവനൊടുക്കണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍