UPDATES

കായികം

മലേഷ്യന്‍ മാസ്റ്റര്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ഇന്ത്യന്‍ താരം സൈന പുറത്ത്

ജപ്പാന്റെ നൊസാമി ഒകുഹാരയെ തോല്‍പിച്ചായിരുന്നു സൈനയുടെ സെമി പ്രവേശം.

മലേഷ്യന്‍ മാസ്റ്റര്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍  ഇന്ത്യന്‍ താരം സൈന നെഹ്വാളിന് പരാജയം. സെമിയില്‍ സ്പെയിനിന്റെ കരോലിന മാരിനോടാണ് സൈന പരാജയപ്പെട്ടത്. പരാജയത്തോടെ സൈന ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 21-16,21-13
മാരിനെതിരെ സൈനയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അതേസമയം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയമെന്ന നേട്ടം സ്വന്തമാക്കാനും മാരിനായി. മികച്ച തുടക്കമാണ് മത്സരത്തില്‍ സൈനക്ക് ലഭിച്ചത്. 14-14 എന്ന നിലയില്‍ പോയിന്റുകള്‍ എത്തിയതാണ്. എന്നാല്‍ തുടര്‍ച്ചയായ ആറു പോയിന്റോടെ മാരിന്‍ ഗെയിം സ്വന്തമാക്കുകയായിരുന്നു. മാരിന്റെ പേസും പ്ലോസുമെന്റും സ്മാഷുമെല്ലാം സൈനയെ വീഴ്ത്താനുള്ളതായിരുന്നു.
അതേസമയം സൈനയുടെ ഭാഗത്ത് നിന്ന് മികച്ച നീക്കങ്ങള്‍ വന്നതുമില്ല. രണ്ടാം ഗെയിമിലും ഇതു തന്നെയായിരുന്നു അവസ്ഥ. ജപ്പാന്റെ നൊസാമി ഒകുഹാരയെ തോല്‍പിച്ചായിരുന്നു സൈനയുടെ സെമി പ്രവേശം. അതേസമയം സൈനയുടെ തോല്‍വിയോടെ മലേഷ്യന്‍ മാസ്റ്റര്‍ സൂപ്പര്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍